എന്തായാലും ഇന്നലത്തെ കാര്യം ഈ പെണ്ണുങ്ങൾ മറ്റാരെങ്കിലും വഴി അറിഞ്ഞാലോ…. അല്ലെ അഭിരാമി മിസ്സോ അവൾടെ അനിയത്തിയോ വഴി അറിയും….. ന്നാ അതിന് മുന്നോടിയായി തന്നെ ഒരു മുൻകൂർ ജാമ്യം ഞാനങ്ങനെടുത്തു….. ഏത്…. നമ്മോളോടാ കളി…..
എൻ്റെ കഥന കഥയും കേട്ട് ബാക്കി രണ്ട് മിസ്സും വായും പൊളിച്ച് ഇരിപ്പുണ്ട്… പക്ഷെ നമിത മിസ്സ് ഒന്നും അത്രയ്ക്ക് വിശ്വാസിമായില്ല.. ഒരു സംശയത്തോടെയാണ് മിസ്സ് എന്നെ നോക്കിയിട്ട്…. ഇരുന്നിടത്ത് നിന്ന് ഞാൻ പറഞ്ഞത് മൊത്തം ഒന്നൂടെ റിവൈൻഡ് ചെയ്യുതു…. .
‘പടച്ചോനെ…. പെണ്ണ് നമ്പുന്നില്ലല്ലോ…. ഇനി ഞാൻ പറഞ്ഞത് അൽപ്പം ഓവറായോ….. ഏയ് അങ്ങനെ വരാൻ ചാൻസില്ല… കുറച്ചൂടെ നിഷ്‌കളങ്കത കൂട്ടിയാല്ലോ…. എന്നാ ഒരു കൈ കൂടി നോക്കാം…’
“” എന്ത്യേ മിസ്സെ…. ഞാൻ പറഞ്ഞയ് മിസ്സിന് വിശ്വാസായില്ലേ…. എങ്കി വാ നമ്മുക്കിപ്പോ തന്നെ രാകേഷിനോട് ചോദിക്കാൻ… അല്ലെ വേണ്ട( അവൻ എന്നെ ഒറ്റും പട്ടി)….. വേറൊരു കാര്യുണ്ട് എൻ്റെ കയ്യില് ഇന്നലെ പോയെ സ്റ്റേഷനിലെ Ci യുടെ ഫോൺ നമ്പർ ഇരിപ്പുണ്ട് … മിസ്സ് വേണേ അയിൽ വിളിച് അന്വേഷിച്ചോ??? …. “””
“”മ്മ്മു…. വേണ്ടാ …. അതിൻ്റെന്നും ആവ്യശില്യാ… ഇത്രയും മതി …. പിന്ന ഇനി മേലാൽ എന്നോട് പറയാതെ ക്ലാസെന്നും കട്ടാക്കിരുത്…പോകരുത്. കേട്ടോ “”” ഒരുത്തരവാദിതപ്പെട്ട ആളെന്ന നിലിൽ എന്നോട് നമിത മിസ്സ് പറഞ്ഞു.. വീണ്ടും ഞാൻ പറയാൻ വാ തുറന്നപ്പോൾ എന്നെ മിസ്സ് തടഞ്ഞു….
എൻ്റെ കഥ പൂർണമായും ഉൾകൊള്ളാത്ത നിമിത മിസ്സ്.. ഞാൻ വീണ്ടും എന്തേലും എടാകൂട് പറയുമെന്ന് കരുതി എന്നെ തൽക്കാലം അവിടെ നിർത്തി…