“” എന്നാ ഞാൻ അങ്ങോട്ട്…. “”
“” മ്മ് ഹ്…. പൊക്കോ….””
അവിടുന്ന് നേരെ തിരിഞ്ഞ് പോരുമ്പോ പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫക്ക പോലെ ആയിരുന്നു ഞാൻ…. പൊട്ടനും പോയി മണ്ടനും പോയെ ബോട്ടും കിട്ടി ഹൈലൈസാ…..
പത്തിൽ പഠിക്കുമ്പോ ബാപാനെ മൂന്ന് തവണ മയ്യതാകിയ എന്നോടോ ബാലാ ഈ നിസ്സാര കാര്യം ഡീലാക്കാൻ വിളിച്ചെ…. ഇതെല്ലാം… ചീള് കേസ്……. ഇതൊക്കെ യെനിക്ക് ഉപ്പുമാവീന്ന് കടുമണി പെറുക്കുന്ന മാതിരി… സോ സിമ്പിൾ….
“” അതേ ഡാ…. ഒന്ന് നിന്നെ…. “” പുറത്തേക്ക് ശിരസ്സ് വച്ചതും പിന്നീന്ന് നമിത മിസ്സ് കൈ നോടിച്ചോണ്ടെന്നെ വിളിച്ചു….
അയിന് ഞാൻ ദൃശ്യത്തിലെ ലാലേട്ടൻ സ്റ്റൈലിൽ സ്ലോമോഷനിൽ മിസ്സിനെ നേരെ തിരിഞ്ഞു….
ഈശ്വരാ ഇനി എന്നാണാവോ കാര്യം… നെഞ്ചിൽ കൈവച്ച് ഞാനവരെ നോക്കി……
“” ഈ തലവേദനക്കുളള വായുകുളിക കിട്ടിയാൽ എനിക്കൂടെ തരണം ട്ടോ…… വല്ലാത്ത തലവേദ എടുക്കുന്നു…. “” എൻ്റെ കഥ വട്ടത്തിൽ മൂഞ്ചിപോയെന്ന് അടിവരയിട്ടു കൊണ്ടാണ് മിസ്സത് തല തടവി കൊണ്ട് പറഞ്ഞത്…..
“” ഷോറി മിസ്സ്…. “”” കള്ളി പൊളിഞ്ഞതും കൈ കൊണ്ട് ചെവി രണ്ടും കൂട്ടി പിടിച്ച് ഞാനൊരു ക്ഷമാപണം നടത്തി…..
കാലം പോയൊരു പൊക്കെ…. ഈ ടീച്ചർമാർക്കൊകെ ഇപ്പൊ ഭയങ്കര വിദ്യാഭാസാന്നെ…..
ഇനി അടുത്താഴ്ച പള്ളിയിൽ ഹൗൾ ഉണ്ടെന്നും പറഞ്ഞു ലീവാക്കൽ നടക്കോണ് തോണണില്ല….
അത്രയും നേരം എൻ്റെ കഥയിൽ ലയിച്ച് പോയിരുന്ന ടീച്ചേഴ്സ് നമിത മിസ്സിത് ചോദിച്ചപ്പോൾ എന്നെ ഒരു ഞെട്ടലോടെ നോക്കി…. അവരുടെയൊക്കെ മുന്നിൽ ഞാനാകെ ചൂളി പോയിരുന്നു…..