“””;ഓക്കെ…ഓക്കെ… ഇനി മേല്ലാൽ ഈ വക കള്ളമൊന്നും പറഞു പോകരുത് കേട്ടല്ലോ…. “”” മിസ്സൊരു ചിരിയോടെയാണ് എന്നോട് പറഞ്ഞത്…
“””ഇല്ല മിസ്സ്… സത്യായിട്ടും ഇനിയാവർത്തിക്കില്ല…… ഉമ്മയാണെ സത്യം ഇനി ഉണ്ടാവില്ല…. “” അവസാനത്തെ പടിവള്ളിയെന്നേണം ഞാൻ പറഞ്ഞു
“” എങ്കി തനിക്ക് നന്ന്…. പിന്നേ രാവിലെ പാർക്കിംഗിൽ എന്തുവായിരുന്നു ബഹളം…. “””
“” അത് മിസ്സെ അവിടെ വച്ച് മറ്റെ അഭിരാമി ടീച്ചറുടെ വണ്ടിയുമായി എൻ്റെ ബൈക്ക് തട്ടുമെന്നു കരുതി വെട്ടിച്ചപ്പോൾ ചെറുതായി ഒന്ന് വീണു….. “”
“” എന്നിട്ട് തനിക്ക് വല്ലതും പറ്റിയോ…. “”
“” ഏയ്…. എനിക്കൊണ്ണുല്യ….. “””ഞാൻ എടുത്തടിച്ചപ്പോലെ പറഞു….
“”” പിന്നെന്തിനായിരുന്നു ഞാൻ വരുമ്പോ അവിടെ ഒരു കൂട്ടത്തെ കണ്ടത്…. ഹേ…“””
ഈ പെണ്ണെന്തിനാ എല്ലാം ചോയ്ക്കുന്നത്…. ഇവർക്ക് വേറെ പണിയൊന്നുമില്ലേ… “”” മനസ്സിലങ്ങനെ പറഞ്ഞെങ്കിലും ഞാൻ പുറമെ കാണിച്ചില്ലട്ടോ..
“”” അതില്ലേ…. ഞാൻ നേരെത്തെ പറഞ്ഞാ വണ്ടി തിട്ടിയതില്ലെ മറ്റെ തിയേറ്ററിൽ വച്ച് നടന്നെ… അത് ഈ രാവിലെ പ്രശനം ഉണ്ടായ അവരുടെ ഒപ്പം ഉണ്ടായിരുന്ന ആളുടെ വണ്ടിയായിരുന്നു…. പ്രതീക്ഷിക്കാതെ അവരെ വീണ്ടും കണ്ടപ്പോ ഞങൾ കരുതി ഇന്നലെത്തെത്തിൻ്റെ ബാക്കി തീർക്കാൻ വേണ്ടി ഞങ്ങളെ മനപ്പൂർവ്വം ഇടിക്കാൻ വന്നതാവൂന്ന്…. “””
“” എന്നിട്ട് ഇപ്പൊഴും എങ്ങനെ തന്നെയാണോ നീ കരുതുന്നത്…. ദേ …വന്ന് കേറിയില്ല അതിനു മുന്നേ വിടുന്നു ഇനിയും എന്തേലും ഏടാകൂട് ഉണ്ടാകിയെന്നു ഞാൻ അറിഞ്ഞാൽ… “””
“” ഏയ്…. ഇനിയൊന്നും ഉണ്ടാവാതെ ഞാൻ നോക്കിക്കോളാം… മിസ്സാണെ സത്യം….. “”