“” ശെരിക്കും?””
അവൾ ആകാംഷയയോടെ ചോദിച്ചു..
“” ഹാ, വെണമെങ്കിൽ നോക്കാം , അല്ല നീയെന്തിനാ എന്നെ ഇവിടെ പിടിച്ച് വെക്കാൻ നോക്കുന്നെ ?””
ഞാൻ എന്റെ ഉള്ളിൽ ഉടലെടുത്ത സംശയം പുറപ്പെടിച്ചു..!
“” അത് …, ഞാൻ ഇവിടെ കുറച്ച് ദിവസ്സം നിൽക്കാനാ വന്നത് !””
അവൾ മടിച്ച് മടിച്ച് പറഞ്ഞു….
“”എന്തിന് ?””
ഞാൻ ചോദിച്ചു…
“”അത് … നമ്മൾ എല്ലാവരും പണ്ടത്തെപോലെ ഒരുമിച്ച് ഒരു വീട്ടിൽ കഴിഞ്ഞ് … ഇൻസ്റ്റയിൽ റീൽ ഇടാനാ.. ഇപ്പോ അതാണല്ലോ ട്രെന്റ്.””
അവൾ പറഞ്ഞത് കെട്ട് എനിക്ക് ചിരി വന്നു.
ഞാൻ അതെ ചിരിയോടെ തന്നെ അവളോട് ചോദിച്ചു;
“എന്നിട്ട് ആരോക്കെ സമ്മതിച്ചു.””
” നീയും കൂടി കൂട്ടി ഒരാൾ !”
ആ ഉത്തരം ഞാൻ പ്രതീക്ഷിച്ചത് ആണ് .
ഇപ്പോ എല്ലാർക്കും അവരവരുടെ വഴി. ഈ പറയുന്ന ഞാൻ വരെ മാളുവിന്റെ കല്യാണം കൂടാൻ ആദ്യം ഒന്ന് വിസ്സമ്മതിച്ചതാണ് പിന്നെ ഒരുമിച്ച് കളിച്ച് വളർന്നവരല്ലെ , കല്യാണത്തിനു കൂടിലെൽ മോശം അല്ലെ എന്ന് കരുതി ഒരു ഫോർമാലിറ്റിക്ക് വെണ്ടിയാണ് കൂടിയത് .! ഞാൻ മാത്രമ്മല്ല ഈ കല്യാണം കൂടുന്ന ഭൂരിഭാഗം പെരുടെ മനസ്സിലും ഇതായിരിക്കും.!
ഹാ പറഞ്ഞിട്ട് കാര്യം ഇല്ല , അല്ല എനിക്ക് ഇത് പറയാൻ വോയ്സ്സ് ഇല്ല ..!
“” ടാ നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ ?””
അവൾക്ക് ഞാൻ മറുപടി കോടുക്കുന്നത് മുമ്പ് ;