ഇപ്പോ നിങ്ങൾ വിചാരിക്കും നീ ഇപ്പോ എന്താ ഇങ്ങനെ സംസാരിക്കുന്നത് എന്ന് .., പറഞ്ഞു തരാം , ഒരു ചെറിയ ഫ്ലാഷ് ബാക്ക് ;
💠💠💠💠
മൂന്ന് വർഷങ്ങൾക്കു മുമ്പ് ;
പ്ലസ് ടൂ Computer Science പഠിക്കുന്ന കാലം , വൈകിട്ട് ഗോൾഡും സെന്റർ ഫ്രെഷും ആയി നടക്കുന്ന കാലം..
അപ്പോഴാണ് പ്ലസ് വൺ സയസ് ബാച്ചിലെ ഒരു കുട്ടിയെ ഞാൻ കണ്ടത് – ‘വർഷ ‘, ഉണ്ണിയെട്ടനു ഇഷ്ടപെട്ടാൽ പിന്നെ മുന്നും പിന്നും നോക്കാ ഇല്ല .!
പിന്നെ ഞാൻ പോയി പ്രപ്പോസ് ചെയ്തു ,രണ്ട് ദിവസം കഴിഞ്ഞു അതിനുള്ള റിപ്ലെയും തന്നു .
പിന്നെ ആ സ്കൂൾ നമ്മുടെ പ്രണയ ജാലകത്തിന്റെ കവാടം ആയിരുന്നു!!.
അവൾ കാരണം എനിക്ക് 90% അറ്റന്റെൻസും കിട്ടി .
വർഷ ‘ കാലൻ ‘ എന്ന് പറയുന്ന ടെമ്പോയിലായിരുന്നു വന്നു കോണ്ട് ഇരുന്നതും പോയ്കോണ്ട് ഇരുന്നതുമെല്ലാം .അതിലെ ഡ്രൈവറിനു പോലും നമ്മുടെ കാര്യം അറിയാമായിരുന്നു.
അങ്ങനെ നല്ല രീതിയിൽ പോയ്കോണ്ട് റിലേഷൻ, പെട്ടന്ന് അവൾ ബ്രെക്ക് അപ്പ് പറഞ്ഞു.
റീസൺ ആയി അവൾ പറഞ്ഞത് വീട്ടിൽ പിടിച്ചു എന്നാണ്. തുടർന്ന് കോണ്ട് പോയാൽ അവളുടെ വീട്ടുകാർ വല്ലതും ചേയ്യുമോ എന്ന് പേടി ഉണ്ട് അത്രെ..!!
അതങ്ങനെ പോയ്കോണ്ട് ഇരിക്കെ അവളുടെ ടെമ്പോയിലെ ചില പിള്ളെർ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു.
അതായത് വർഷയും അവളുടെ ടെമ്പോയിലെ ഡ്രൈവറും തമ്മിൽ ഡിങ്കോൾഫി ഉണ്ട് അത്രെ. !