അവളുടെ മൗനത്തിൽ തന്നെ ഉണ്ടായിരുന്നു അതിനുളള ഉത്തരം..!
പിറ്റെദിവസ്സം തന്നെ ഞാൻ അവളുടെ വീട്ടിൽ പോയി കാര്യങ്ങൾ പറഞ്ഞു.
ആദ്യമോന്നും അയാൾ കാര്യം കെൾക്കാൻ കൂട്ടാക്കിയില്ല., പിന്നെ ആണോരുത്തൻ ചങ്കുറപ്പോടെ വീട്ടിൽ കയറി വന്ന് സ്വന്തം മകളെ പറ്റി ഇങ്ങനെയോക്കെ പറഞ്ഞാൽ ആരായാലും ഒന്ന് അന്വെഷിച്ചു പോവും.
അന്വെഷണത്തിൽ കാര്യം സത്യം ആണെന്ന് തോന്നിയതു കോണ്ടാവാം പിന്നെ അവരായിട്ട് ഇങ്ങോട്ട് വന്നില്ല.
(അത് ഞാനാ അത് ഞാനാ 😁)
കാര്യം ഇത് എന്റെ ഫസ്റ്റ് ലൗ അലെങ്കിലും ഞാൻ വർഷയുടെ മെൽ സീരിയസ്സ് ആയിരുന്നു. അതു കോണ്ട് തന്നെ പിന്നെ വെറെ ആരെയും ഞാൻ സീരിയസ്സ് ആയി നോക്കിയിട്ടില്ല.
ഈ മനോവിഷമത്തിൽ നിന്ന് മുക്തി നെടാൻ ആയിരുന്നു ഞാൻ മാളുവിന്റെ സുഖം തെടി പോയതു .
💠💠💠💠
ആലോചിച്ച് ആലോചിച്ച് സമയം പോയത് അറിഞ്ഞില്ല. ഒരു കൈ വന്ന് എന്റെ തോളിൽ തട്ടി ;
“ബാ കഴിക്കാം.”
ദിവ്യ ചേച്ചി ആണ് .
ഞാൻ ഒന്നും പറയാതെ ചെച്ചിയുടെ പുറകെ പോയി. എന്നിട്ട് റൈസും, ചപ്പാത്തിയും, ചിക്കനും , മട്ടനും , ഫ്രൈയും, സലാടും, കുറച്ച് ഫ്രൂട്സും ,പപ്പടവും വിളമ്പിയ ഒരു പ്ലെറ്റ് എനിക്ക് തന്നു.
എന്നിട്ട് എന്നെ ഒരു ടെബിളിന്റെ അടുത്ത് കോണ്ട് പോയി.
ഞാൻ അതിൽ ഇരുന്നു , ചുറ്റും ഉളളവരെ നോക്കി ഹാ എല്ലാരും ഉണ്ടലോ ഹരിയെട്ടനും , ദിവ്യ ചെച്ചിയും, വീണ ചെച്ചിയും, അരുണിമയും ഉണ്ട് , അപ്പോഴാണ് ഞാൻ എന്റെ ഓപ്പോസിറ്റ് ഇരിക്കുന്ന ആളെ ശ്രദ്ധിച്ചത്. അമ്മു. മുപ്പത്തിരണ്ട് പല്ലും കാട്ടി ചിരിച്ചിരിക്കുകയാണ് പുള്ളി .