ചുറ്റും നോക്കി അങ്ങനെ നമ്മൾ എന്റെ നാട്ടിൽ എത്തിയിരിക്കുന്നു ഗായ്സ് !!..
നാടിനെ കുറിച്ച് പറയുവാണെൽ – ഒരു നാട്ടിൻപുറം ആണ് . പണ്ടോക്കെ നമ്മൾ എപ്പോഴും ഇവിടെ തന്നെയായിരുന്നു.!
ഉറക്കച്ചവയോടെ തന്നെ ഞാൻ ആ ഗ്രാമക്കാഴ്ച്ച കണ്ടുകോണ്ട് ഇരുന്നു.
വണ്ടി പോയ്കൊണ്ട് ഇരിക്കുന്ന ടാറ് ഇട്ട റോടിന്റെ ഇരു വശങ്ങളും വയൽ ആണ് .
ഞാൻ ഗ്ലാസ് താഴ്ത്തി,തളുർത്ത നാട്ടിൻപുറത്തിന്റെ കാറ്റ് ഞാൻ ഒന്ന് ശ്വസിച്ചു.
ഫോൺ ഓണാക്കി സമയം 9 ആവാറായി.
പിന്നെ ഞാൻ വയലീലൂടെ കാറിൽ യാത്ര ചെയ്യുന്ന ഷോർട്ട് വീഡിയോ എടുത്ത് ‘ കുമ്പളങ്ങി നൈറ്റ്സിലെ “ചെറാതുകൾ” എന്ന പാട്ട് ഇട്ട് ഇൻസ്റ്റയിൽ സ്റ്റോറി ഇട്ടു .
വീണ്ടും ആ വയലോല കാഴ്ച്ചകൾ കണ്ട് കോണ്ട് ഇരുന്നു അലെങ്കിൽ .,ലയിച്ചിരുന്നു എന്ന് വെണെൽ പറയാം.
അതാ വയലിന്റെ ഒത്ത നടുക്ക് വഴിയിലൂടെ തെയ്യവും പിന്നെ പൂജാരീ എന്ന് കണ്ടാൽ തോന്നുന്ന ഒരാളും കൂടെ രണ്ട് ചെണ്ടക്കാരും പോകുന്നു.
“ഇതോക്കെ ഇപ്പോഴും ഉണ്ടോ” എന്നു മനസ്സിൽ ചിന്തിച്ച് ആ ദൃഷ്യ കാഴ്ച്ച ഞാൻ കണ്ടു.
കുറച്ച് നെരത്തിൽ തന്നെ നമ്മുടെ വണ്ടി തറവാടിന്റ ഇരുമ്പു ഗെറ്റ് കടന്നു അകത്തു കയറി.
കാറിൽ നിന്ന് ഇറങ്ങി ചുറ്റുമോന്ന് കണ്ണോടിച്ചു.
ഒരു പഴയ തറവാടാണ് ,പക്ഷെ കണ്ടാൽ പഴയതു ആണെന്ന് പറയില്ല .!!