വീടിന്റെ ഇടത്തെ വശം ഒരു വലിയ മാവ് ഉണ്ട് , മാങ്ങയോന്നും ഇലങ്കിലും പൂ കിളുർത്ത് വന്നിട്ടുണ്ട്..!
വീടിന്റ വലതു വശം ഒരു ശൂന്യമായ ഗ്രൗണ്ടാണ് മിക്കവാറും അവിടെയായിരിക്കും വൈകിട്ട് പാർട്ടിക്ക് സ്റ്റെജ് കെട്ടാൻ പോകുന്നത്..!
ഗെറ്റിനു അപ്പുറത്തായി ഒരു ചെറിയ പൂന്തോട്ടം, ചെറുത് ആണെലും കാണാൻ ചെല് ഒക്കെയുണ്ട്..!
വീടിനു പുറത്ത് തന്നെ ദാസ്സൻ അപ്പാപനും ,കുമാരി അമ്മാമയും (മാളുന്റെ അമ്മയും അച്ചനും ], ശാന്താമ്മയും , സുദർഷാപ്പയും ,ഹരിയെട്ടനും ഉണ്ട് .
നമ്മൾ ആണെന്ന് തിരിച്ചറിഞ്ഞതിനാൽ ശാന്താമ്മയും , കുമാരി അമ്മാമയും അമ്മയെ വന്നു കെട്ടി പിടിച്ചു..ശെഷം ഹരിയെട്ടൻ എന്റെ അടുകെവന്ന് –
“”നീ അങ്ങ് വളർന്നലോ””
എന്റെ കുറ്റി താടി കണ്ടിട്ട് ,ഹരിയെട്ടൻ പറഞ്ഞു.!
അതിനു ശരിവെച്ച് അച്ചമ്മയും അകത്തുന്ന് വന്നു.!
കൂടെ ദാസാപാപ്പനും സുദർഷപാപ്പനും ഇറങ്ങി.!
“”ഹാ!! , നിങ്ങൾ വന്ന കാലിൽ നിക്കാതെ അകത്തെക്ക് കയറി വാ”” !
ദാസപാപ്പൻ പറഞ്ഞു!!
ഞങ്ങൾ അകത്തു കയറി!..പിന്നെ വിശെഷം ചോതിക്കലും , സുഖഅന്വഷിപ്പും കഴിഞ്ഞു ഞാൻ വണ്ടിയിൽ നിന്നു ഡ്റെസ്സും ബാഗും എടുത്ത് ഞാനും ഹരിയെട്ടനും റൂമിലെക്ക് നടന്നു.! മുകളിലാണ് റൂം..
ഈ കഴിഞ്ഞ നെരം മുഴുവനും ഞാൻ മാളൂവിനെ കണ്ടില്ല..!
ഇട്ടിരുന്ന ഡ്റസ്സും മാറി വെള്ള ബനിയനും കറുത്ത ട്റാക്ക് പാന്റസും ഇട്ട് ഞാൻ മാളുവിന്റെ റൂമിലെക്ക് നടന്നു.!