അരുണിമ ആണ് ചോദിച്ചത്.!!
“” ആഹ് ,ഒന്നൂല …””
ഞാൻ എന്റെ ആലോചന ചോദ്യമായി ചോദിക്കാതെ ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി..
“” ഹാ, നീ ഇപ്പോ എന്ത് ചെയ്യുവാ . “”
ചോദ്യം രാമചന്ദ്രപാപ്പയിൽ നിന്ന് ആണ് .
“”ഞാൻ ഇപ്പോ ഡിഗ്രി 3rd ഇയർ .””
ഞാൻ ഉത്തരം പറഞ്ഞു.
അപ്പോഴെക്കും എന്റെ അമ്മയും അച്ഛനും വന്ന് അവരെ കോണ്ട് പോയി.അരുണിമയും ഞാനും വീണ്ടും കുറെ കാര്യങ്ങൾ സംസാരിച്ചു നിന്നു ഒടുവിൽ ;
“അല്ല അമ്മു എവിടെ ,നിങ്ങളുടെ കൂട്ടത്തിൽ ഒന്നും കണ്ടില്ലലോ .?”
ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.
“”ഓഹ് ,അപ്പോ അതാണ് നിന്ന് പതുങ്ങി കളിച്ചതിന്റെ കാര്യം, “”
അരുണിമ എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.
“”അവൾ മാളുവിന്റെ അടുത്താ””
എന്നിട്ട് ഇങ്ങനെ പറഞ്ഞു.
“”ഹാ., “” ഞാൻ അധികം താൽപര്യമില്ലാതെ പറഞ്ഞു. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ജംസ്സ് പോട്ടിയ ഫീൽ ആയിരുന്നു.!
പിന്നെയും കൂറെ സംസാരിച്ചിട്ട് അരുണിമ മാളുവിനെ കാണാൻ പോയി.
ഞാൻ പിന്നെയും അവിടെ കിടന്ന് കറങ്ങിയിട്ട് മോണ്ടി അടിച്ചപ്പോ വെളിയിലെക്ക് ഇറങ്ങി. അപ്പോഴാണ് ഞാൻ സ്റ്റെജിലെക്ക് ശ്രദ്ധ പായിച്ചത്. എന്തായാലും സുദർഷനപാപ്പൻ കോണ്ട് വന്ന ബംഗാളികൾ പണി അറിയുന്നവർ ആണ് ..
“”സുദർഷനപാപ്പൻ My boy..! “”
ഞാൻ സ്റ്റെജിന്റെ ഭംഗി നോക്കി സ്വയം പറഞ്ഞു..
എന്നിട്ട് ഞാൻ ബാക്കിലുള്ള ഒരു കസെരയിൽ സ്ഥാനം ഉറപ്പിച്ചു. സമയം ഇതിനോടകം തന്നെ ‘എട്ടു മണി ‘ കഴിഞ്ഞിരുന്നു. അതുകോണ്ട് തന്നെ , മാളുവും കൂട്ടരും സ്റ്റെജിൽ ഉണ്ട് . അവരുടെ കൂത്താട്ടത്തിനു തുളളാൻ ഫോട്ടോഗ്രാഫെർസും .