“”…ചാവാങ്കിടക്കുമ്പോഴേലും മനുഷ്യനുകൊറച്ചു സ്വൈര്യന്താടാ..!!”””_ ന്നൊരു ഡയലോഗ്…
അതിനൊന്നു വെറുപ്പിച്ചു ചിരിച്ചെങ്കിലും പിന്നെന്തോ കൂടുതലുപദ്രവിയ്ക്കാൻ തോന്നീല…
നേരത്തേ കസേരയിലേയ്ക്കെടുത്തുവെച്ച ഡ്രസ്സുമെടുത്ത് ബാത്ത്റൂമിലേയ്ക്കുകേറി, മലകയറിയ ക്ഷീണമൊരു കുളിയിലൂടെ കഴുകിക്കളഞ്ഞ് പുറത്തേയ്ക്കിറങ്ങുവായിരുന്നു…
അപ്പോഴേയ്ക്കും മീനാക്ഷിയുറക്കമായി…
പിന്നെക്കുറച്ചുനേരം കട്ടിലിൽക്കിടന്നു ഫോണേൽ കുത്തുന്നതിനിടയ്ക്കെപ്പോഴോ ഞാനും മയക്കത്തിലേയ്ക്കു വീണു…
പിന്നെയെഴുന്നേൽക്കുന്നത്,
“”…ആഹാ.! ഇന്നു രണ്ടൂടെ നേരത്തേയിങ്ങു കേറിയോ..??”””_ ന്നുള്ള ചേച്ചിയുടെ ചോദ്യംകേട്ടപ്പോഴാണ്…
ഞെട്ടിക്കൊണ്ടു കണ്ണുതുറന്നു വാതിൽക്കലേയ്ക്കു നോക്കുമ്പോൾ പുള്ളിക്കാരിയുടെ മുഖത്തൊരു വഷളൻചിരിയുമുണ്ട്…
…ഏതു കാലനെക്കണ്ട നേരത്താണാവോ ഡോറടയ്ക്കാതെ കേറിക്കിടക്കാൻ തോന്നിയത്..??!!
“”…കുറച്ചുനടന്നതല്ലേ… ആ ക്ഷീണങ്കൊണ്ടൊന്നു മയങ്ങിപ്പോയതാ ചേച്ചീ… സോറി..!!”””_ അവരെന്തു കരുതിക്കാണുമെന്ന ചിന്തയിൽ കട്ടിലിൽനിന്നും കുടഞ്ഞെഴുന്നേറ്റ ഞാൻ നോക്കുമ്പോൾ അപ്പോഴുമൊരു ബോധവുമില്ലാണ്ട് പുതച്ചുമൂടിക്കിടക്കുവായിരുന്നൂ മീനാക്ഷി…
…മനുഷ്യനിവടെ തീട്ടത്തിൽചവിട്ടി നിൽക്കുമ്പോഴെങ്കിലും ഒന്നു കണ്ണുതുറക്കെടീ… കോപ്പേ.!
മനസ്സിലവളെ പ്രാകുമ്പോൾ,
“”…അതുസാരവില്ല… ചായകുടിയ്ക്കാൻ കാണാതായപ്പോൾ നോക്കിവന്നന്നേയുള്ളൂ… സിദ്ധുകിടന്നോ..!!”””_ വന്നയുദ്ദേശം വ്യക്തമാക്കി ചേച്ചി തിരിച്ചുപോകാനായി തുടങ്ങി…