“”…ഏയ്.! ഉറക്കോക്കെ കഴിഞ്ഞു… ഞാൻ ദേ വരണൂ..!!”””_ ഇനീമിരുന്നാൽ മാനംകപ്പലുകേറുമെന്ന് ഉറപ്പുള്ളതിനാൽ ഞാൻവേഗം ബാത്ത്റൂമിലേയ്ക്കു വെച്ചുവിട്ടു…
“”…എന്നാ വേഗംവാ… അവിടെ തക്കുടു നിന്നെ തിരക്കുന്നുണ്ടായ്രുന്നു..!!”””_ ചേച്ചി സ്റ്റെപ്പിറങ്ങുന്നതിനിടയിൽ വിളിച്ചുപറയുന്നതുകേട്ടു…
അങ്ങനെ മുഖമൊന്നു കഴുകിയെന്നുവരുത്തി പുറത്തിറങ്ങി സമയംനോക്കിയപ്പോൾ ഏഴുമണിയാകുന്നു…
അതോടെ ഞാനൊന്നുതണുത്തു…
താഴെച്ചെന്നപ്പോൾ ചേച്ചി ചായയുമായിവന്നു…
അതുംമേടിച്ചു മോന്തുന്നതിനിടയിൽ മറ്റുള്ളവരേയുമൊന്നു തിരക്കി ഡയനിങ് ടേബിളിലേയ്ക്കിരുന്നപ്പോൾ,
“”…ദേ… നീയന്വേഷിച്ചു നടന്നയാള്..!!”””_ എന്നുംപറഞ്ഞു ചേച്ചി കുഞ്ഞിനെക്കൊണ്ടുവന്ന് ഡയനിങ്ടേബിനു മേലെവെച്ചു…
“”…ഹായ് ബ്രോ… ഞാൻവന്നപ്പോൾ നോക്കിയിരുന്നു… അപ്പൊ ബ്രോ നല്ലുറക്കവായ്രുന്നു… ശല്യഞ്ചെയ്യണ്ടെന്നു കരുതി വിളിയ്ക്കാഞ്ഞതാ..!!”””_ കുഞ്ഞിന്റെ കവിളിലൊക്കെ പിടിച്ചുവിട്ട് ഞാനതുപറഞ്ഞതും ചേച്ചിയെന്നെ കിളിപാറിക്കൊണ്ടൊരു നോട്ടം…
“”…ബ്രോയോ..??”””
“”…പിന്നെ ചേച്ചിയെന്തോകരുതി നമ്മളിപ്പൊ മച്ചാമച്ചാ കമ്പനിയാ..!!”””
“”…നല്ലതാ… ഞാങ്കരുതിയെ അവൾക്കുമാത്രേ കൊറച്ചു ബുദ്ധിക്കുറവുള്ളൂന്നാ… രണ്ടുംകണക്കാന്നിപ്പൊ മനസ്സിലായി..!!”””_ ചേച്ചിയെന്നൊന്നു കൊട്ടി…
“”…അവൾക്കാ ബുദ്ധിക്കൊറവ് ജന്മനായുള്ളതാ… എനിയ്ക്കിവടെ വന്നേപ്പിന്നേം… അതെങ്ങനാ നിങ്ങളോടൊക്കെയല്ലേ സഹവാസം..!!”””_ ഞാനുംവിട്ടില്ല…