എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

“”…എന്നാപറ്റിയെടാ..?? ഇവളെന്താ വന്നപാടെ ഒറ്റക്കിടപ്പുകിടന്നേ..??”””_ മീനാക്ഷിയുടെ പ്രഹസനംകണ്ടിരുന്ന അമ്മയാണതു തിരക്കീത്…

അതിന്,

“”…എവറെസ്റ്റ് കീഴടക്കീട്ടുവന്നതാ… കൊറച്ചു വെള്ളോങ്കൊട്… ക്ഷീണങ്കാണും..!!”””_ ന്നുമ്പറഞ്ഞ് ഞാൻ നൈസായ്ട്ടൊന്നു കൊട്ടിയപ്പോൾ കിടന്നകിടപ്പിൽ കിടന്നുകൊണ്ടുതന്നെ കക്ഷി കണ്ണുതുറന്നെന്നൊരു നോട്ടം…

“”…എവറെസ്റ്റോ..?? എന്റെസിദ്ധൂ… നീയൊന്നു തെളിച്ചുപറ… നിങ്ങളെവിടാ പോയേ..??”””_ ഇപ്രാവശ്യം ചോദ്യം ചേച്ചിയുടെ വകയായ്രുന്നു…

“”…ആ..?? എനിയ്ക്കറിയാമ്പാടില്ല… ഇവള് വിളിച്ചോണ്ടോയതാ… എന്താടീ അയ്ന്റെപേര്..??”””_ കൈമലർത്തിയശേഷം ഞാൻ മീനാക്ഷിയെനോക്കി…

“”…രാമയ്ക്കൽമേട്..!!”””_
ആ മലർന്നുള്ളകിടപ്പിൽ ക്ഷീണത്തോടെയുള്ള മറുപടിവന്നതും,

“”…ആ മലമണ്ടയ്ക്കോ..??”””_ ന്ന് ചോദിച്ച ചേച്ചിയുടെ കണ്ണുകൾമിഴിഞ്ഞു…

“”…ആന്നേ… വേണ്ടാ വേണ്ടാന്നൊരായ്രംവട്ടം ഞാമ്പറഞ്ഞതാ… സമ്മതിയ്ക്കണ്ടേ..?? ഇടുക്കീൽവന്നിട്ട് ട്രെക്കിംഗ് നടത്താതെങ്ങനാ തിരിച്ചുപോണേന്നും ചോദിച്ചെന്നേം പിടിച്ചോണ്ടുപോയി..!!”””

“”…ഓഹോ.! അപ്പൊ നീ വിളിച്ചോണ്ടുപോയതാല്ലേ… അപ്പൊപ്പിന്നെ കുഴപ്പോല്ല..!!”””_ ചേച്ചി മീനാക്ഷിയുടെ നേരേ തിരിഞ്ഞു…

എന്നാൽ അതിനവളെന്തേലും പറയുംമുന്നേ,

“”…പിന്നല്ലാതെ… അല്ലാതീ മലയൊക്കെ നിരങ്ങാനെന്റെ തലയ്ക്കോളമല്ലേ..??”””_ ന്ന് ഒന്നുമറിയാത്തപോലെ ഞാൻ വെച്ചുകീച്ചുവേം ചെയ്തു…

അതുകേട്ടതും മീനാക്ഷി എന്നൊരുനോട്ടം, നിനക്കിത്രോക്കായ്ട്ടും മതിയായില്ലല്ലേടാന്ന മട്ടിൽ…

Leave a Reply

Your email address will not be published. Required fields are marked *