“”…നല്ല കൊച്ചല്ലേ… നീയൊന്നു തേച്ചുകൊടുക്കെടാ… മരുന്നുതേയ്ക്കാൻ ഭാര്യേടെ കാലേലൊന്നു പിടിച്ചൂന്നുംവെച്ച് എന്റെ കൊച്ചിനൊന്നും വരാമ്പോണില്ല… അതിപ്പോഴൊരു കുറച്ചിലായും കാണണ്ട… ഞാനല്ലേ പറയുന്നേ… ചെല്ല്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്ത്, ശേഷം മീനാക്ഷിയോടായി;
“”…മീനൂ… നീയാ കുഴമ്പുങ്കൊണ്ടു കൂടെച്ചെല്ല്… സിദ്ധൂട്ടൻ തിരുമ്മിത്തരും..!!”””_ ന്ന് പറഞ്ഞു വാക്കുകൾ മുഴുവിച്ചതും ഞാനൊന്നു തറഞ്ഞുനിന്നുപോയി…
എന്റെ മനസ്സുവായിച്ചതുപോലെ അത്രയും കൃത്യമായിപറഞ്ഞപ്പോൾ മറുവാക്കുപറയാനോ അനുസരിയ്ക്കാതിരിയ്ക്കാനോ കഴിയാതെ ഞാനും മീനാക്ഷിയ്ക്കൊപ്പം റൂമിലേയ്ക്കു നടക്കുവായ്രുന്നു…
…ഈശ്വരാ.! ഞാനും ഡിപ്പന്റന്റായി തുടങ്ങുവാണോ..??
“”…ഇപ്പെന്തായി..?? ഞാനപ്പൊഴേ പറഞ്ഞതല്ലേ തിരുമ്മിത്തരാൻ… അപ്പെന്താ ജാഡ… എന്താ നെഗളിപ്പ്…
എന്നിട്ടിപ്പൊ പാവേക്കണക്കു വരുന്നകണ്ടില്ലേ..??”””_ കൂടെ നടക്കുന്നതിനിടയിൽ ആക്കിയചിരിയോടെ മീനാക്ഷിമുറുത്തപ്പോൾ ഞാനങ്ങില്ലാണ്ടായി…
അവൾടെ മുന്നിലടിയറവുപറയുന്നതിലും നല്ലത് മരണമാണെന്ന തോന്നലുകൂടി കീഴ്പ്പെടുത്തിയപ്പോൾ ജയിയ്ക്കാനുള്ളവഴി തേടി അലയുവായ്രുന്നെന്റെ തലച്ചോറ്…
…അതിനൊരു വഴിയേയുള്ളൂ… മീനാക്ഷിയെക്കൊണ്ടുതന്നെ തിരുമ്മണ്ടെന്നു പറയിയ്ക്കണം.!
അതായിരുന്നൂ പുള്ളികണ്ടുപിടിച്ച ഐഡിയ…
…നോക്കാം.!
മനസ്സിൽ തീരുമാനിച്ചുകൊണ്ട് മീനാക്ഷിയുടെപിന്നാലെ റൂമിലേയ്ക്കു കയറിയപ്പോൾ,
“”…ഇനിയൊന്നും നോക്കണ്ട മോനൂസേ… മര്യാദയ്ക്കു ചേച്ചീടെ കാലങ്ങ് തിരുമ്മിയ്ക്കോ..!!”””_ എന്നുമ്പറഞ്ഞ് തൈലമെന്റെ കയ്യിൽത്തന്നശേഷം അവൾ കട്ടിലിലേയ്ക്കിരുന്നു…