എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

പിന്നെ അടുത്തിടത്തു നിരങ്ങാൻ കൊണ്ടുപോയില്ലെങ്കിലോന്ന് കരുതിയാകും ഒന്നുംമിണ്ടാഞ്ഞത്…

“”…എന്നാലുമെന്റെ പെണ്ണേ…”””_ ചേച്ചിയ്ക്കപ്പോഴും കേട്ടതുവിശ്വസിയ്ക്കാൻ പ്രയാസമെന്നമട്ടിൽ മീനാക്ഷിയെനോക്കി;

“”…നീയെങ്ങനാ ആക്കുന്നിന്റെ മേലൊക്കെ വലിഞ്ഞുകേറിയേ..?? എനിയ്ക്കൊക്കെ താഴെനിന്നു നോക്കുമ്പോത്തന്നെ ദേഹന്തളരും..!!”””_ എന്നുകൂടി കൂട്ടിച്ചേർത്ത് മീനാക്ഷിയെ ബൂസ്റ്റ്‌ചെയ്തപ്പോൾ,

“”…അതിനുകുറച്ചു ധൈര്യോക്കെവേണം… അല്ലാതെല്ലാരും നിന്നെപ്പോലാവണോന്നു നിർബന്ധമില്ലല്ലോ..!!”””_ അടുത്തിരുന്ന് ഫോണിൽ തോണ്ടുന്നതിനിടയിലും ചേച്ചിയെ കൊട്ടാനുള്ളവസരം ജോയും പാഴാക്കിയില്ല…

ഉടനെ,

“”…അതേയതേ… അടുക്കളപ്പുറത്തെ തിട്ടയുടെ മേലെനിന്നു താഴേയ്ക്കുനോക്കിയാൽ തലകറങ്ങുന്നവളാ രാമയ്ക്കൽമേട്ടിൽ കേറാമ്പോണേ..!!”””_ ന്ന് അമ്മകൂടി ട്രോളിയപ്പോൾ പുള്ളിക്കാരിയൊറ്റപ്പെട്ടു…

“”…കാര്യായ്ട്ടാണോ ചേച്ചീ..?? ചേച്ചിയ്ക്കതിമ്മേക്കേറാൻ പേടിയാണോ..??”””_ അവരുപറയുന്നതൊക്കെ കേട്ടിരുന്ന മീനാക്ഷിയ്ക്കൽഭുതം…

അവള് തലപൊക്കി ചേച്ചിയുടെ മുഖത്തേയ്ക്കുനോക്കി…

“”…പേടികൊണ്ടൊന്നുവല്ല… അതിന്റെമേലേന്ന് നടുവിടിച്ചുവീഴേണ്ട കാര്യവൊന്നും തല്ക്കാലമെനിയ്ക്കില്ല..!!”””_ എന്നതിനു മറുപടിയുംകൊടുത്ത് പുള്ളിക്കാരി നൈസിനടുക്കളയിലേയ്ക്കു വലിഞ്ഞു…

“”…ചുമ്മാതെയാ… ഭയങ്കരപ്പേടിയാ… കേറാമ്പോണോരെ വരെ പറഞ്ഞു തളർത്തിക്കളയും..!!”””_ ചേച്ചിപോയതും മീനാക്ഷിയെനോക്കി ജോ ചുണ്ടനക്കി…

Leave a Reply

Your email address will not be published. Required fields are marked *