എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

അവനന്നേരം കഴിയ്ക്കാനിരുന്നിരുന്നു…

എന്നെക്കണ്ടതും ചേച്ചിയെന്നേയും വിളിച്ചിരുത്തി ചോറുവിളമ്പി…

“”…അങ്കിളോ..??”””_ കഴിയ്ക്കാനുള്ള ചോറുകുഴച്ചുകൊണ്ട് ഞാൻചോദിച്ചു…

അതിന്,

“”…അച്ഛനു കൃത്യമൊരുമണിയാകുമ്പോൾ ഭക്ഷണംകിട്ടണം… അതും പറമ്പിലാണേൽ പറമ്പിൽകൊടുക്കണം… അതുഞങ്ങളാരേലും കൊണ്ടോയ്ക്കൊടുക്കും..!!”””_ ചേച്ചിയാണു മറുപടിപറഞ്ഞത്…

“”…ഇന്ന് ഞാനും മീനൂട്ടീയുംകൂടിയാ ചോറുംകൊണ്ടുപോയെ..!!”””_ ഇടയ്ക്കുകേറിയ അമ്മയൊന്നു മീനാക്ഷിയെ തള്ളിയപ്പോൾ,

…ഓഹ്.! വല്യ കാര്യായ്പ്പോയ്.!എന്നമട്ടിൽ ഞാനവളെയൊന്നു നോക്കി…

അവളപ്പോൾ ഡയനിങ്ഹോളിന്റെ വശത്തായുള്ള സെറ്റിയ്ക്കുമേൽ തക്കുടൂന്റെയൊരു ടെഡ്ഡിയുമായിരിപ്പുണ്ടായ്രുന്നു…

“”…ചേച്ചി കഴിച്ചോ..??”””_ വിളമ്പിത്തരുന്നയാളോടുള്ള സാമാന്യമര്യാദ കാണിയ്ക്കാന്നുവെച്ചതും, അമ്മയും ജോയുമെന്തോ വലിയതമാശകേട്ടപോലെ ചിരിച്ചോണ്ടെന്നെനോക്കി…

ശേഷം,

“”…എന്റെമോനേ… അവക്കിവൻവന്നു കഴിച്ചിട്ട് അവന്റെച്ചിൽപാത്രത്തീന്നു കഴിയ്ക്കാതെ ഒരു സമാധാനോങ്കിട്ടൂല..!!”””_ അമ്മയതുപറഞ്ഞപ്പോൾ ചേച്ചിയുടെ മുഖമൊന്നുചുവന്നു…

എന്നിട്ട്;

“”…അമ്മയത്ര വല്ല്യാളാകുവൊന്നും വേണ്ട… അച്ഛൻകഴിച്ചശേഷം ആ പാത്രത്തിൽ കഴിയ്ക്കാനല്ലേ പന്ത്രണ്ടരയാകുമ്പോൾ ചോറുംകെട്ടിപ്പൊതിഞ്ഞൊരു പോക്കുപോകുന്നേ..?? എന്നിട്ടെന്നെ കളിയാക്കാൻ വന്നേക്കുന്നു..!!”””_ ചേച്ചിയുമതേ സാധനംതിരിച്ചടിച്ചപ്പോൾ അമ്മയുമൊന്നു ചമ്മി…

അന്നേരമത്രയും ഞാനവരെയൊക്കെ മാറിമാറി നോക്കുവായ്രുന്നു;

Leave a Reply

Your email address will not be published. Required fields are marked *