സാധാരണ ചേച്ചിയോട് കൂടുതലടുപ്പമൊന്നും കാണിയ്ക്കാത്ത ഇവൾക്ക് പെട്ടെന്നെന്താ ഒരുമാറ്റമെന്നു ഞാനും ചിന്തിയ്ക്കാണ്ടിരുന്നില്ല…
…ഓ.! ഇന്നുരണ്ടുങ്കൂടി ഒരുമിച്ചായിരുന്നല്ലോ, ഇഷ്ടപ്പെട്ട വല്ലതുമൊക്കെ വെച്ചുണ്ടാക്കിക്കൊടുത്തിട്ടുണ്ടാവും…
അപ്പൊപ്പിന്നതിന്റെ നന്ദികാണിയ്ക്കണോല്ലോ.!
അങ്ങനെ കുറച്ചുനേരം ഫോണിൽക്കുത്തിക്കൊണ്ടിരുന്നപ്പോൾ അമ്മയുടെ കോളുവന്നു…
എടുക്കണോവേണ്ടയോന്നൊക്കെ ചിന്തിച്ചിരിയ്ക്കുമ്പോൾ കോള് കട്ടാവുകേംചെയ്തു…
തിരിച്ചുവിളിയ്ക്കാനൊന്നും നിന്നില്ല, നേരേ കേറിക്കിടക്കുവായ്രുന്നു…
ഒരു പത്തുമിനിറ്റ് കഴിഞ്ഞുകാണില്ല, ചെറിയമ്മവിളിയ്ക്കുന്നു…
ഒറ്റനോട്ടത്തിൽത്തന്നെ ചേച്ചികുത്തിപ്പൊക്കി അനിയത്തിയെക്കൊണ്ട് വിളിപ്പിച്ചതാന്നെനിയ്ക്കു മനസ്സിലായി…
അങ്ങനെ കോളെടുത്ത് കുറച്ചുനേരമവരോടു സംസാരിച്ചിരിയ്ക്കുമ്പോൾ മീനാക്ഷിയുംവന്നു…
പിന്നവളോടും സംസാരിച്ചശേഷമാണ് ചെറിയമ്മ ഫോൺവെച്ചത്…
കോളുകട്ടാക്കിയശേഷം ഫോണുമെന്റേൽത്തന്ന് ബാത്‌റൂമിലേയ്ക്കുപോയ മീനാക്ഷി, തിരികെ കട്ടിലിൽവന്നിരുന്നശേഷം എന്നെനോക്കി…
“”…നീയുറങ്ങിയാ..??”””
“”…മ്മ്മ്..??”””
“”…അതു ഞാനന്നുപറഞ്ഞില്ലേ… അതുസത്യമാട്ടോ..!!”””
“”…നീയേതു പറഞ്ഞത്..??”””_ കാര്യം മനസ്സിലാകാതെ ഞാൻ കണ്ണുമിഴിച്ചു…
“”…അല്ല… ആചേച്ചി ഹിന്ദുവും അവൻ ക്രിസ്റ്റ്യനുമാ… രണ്ടൂടെ പ്രേമിച്ചുകെട്ടീതാ..!!”””_ പറയുന്നതിനൊപ്പം തലയിണയെടുത്തവൾ മടിയിലേയ്ക്കുവെച്ചു…
…ഓഹോ.! ഇന്നൊരുദിവസം വീട്ടിൽനിന്നപ്പോൾ ഇത്രയൊക്കെ ചൂണ്ടിയെടുത്തോ..??_ മനസ്സാവഴിയ്ക്കു പോയെങ്കിലും ഞാനതിനുകാര്യമായ വിലകൊടുത്തില്ല…