എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

“”…അതിനിപ്പൊ ഞാനെന്തോവേണം..?? അവരെങ്ങനെയോ കെട്ടട്ടേ… എന്തായാലും അന്തസ്സായി
ജീവിയ്ക്കുന്നുണ്ടല്ലോ അതുമതി..!!”””

“”…ഞാൻ പറഞ്ഞെന്നേയുള്ളൂ..!!”””_ എന്നെ നോക്കിയൊന്നു ചിറികോട്ടിയശേഷം,

“”…ഈ പില്ലോ കൊള്ളത്തില്ല… തലവെച്ചിട്ടൊരു സുഖോംകിട്ടുന്നില്ലന്നേ..!!”””_ ന്നുംപറഞ്ഞവൾ മടിയിലിരുന്ന തലയിണയെടുത്ത് കസേരയിലേയ്ക്കെറിഞ്ഞു…

“”…ഊമ്പി.! പില്ലോ കൊള്ളാഞ്ഞിട്ട് നീയെഴുന്നേൽക്കുന്നത് പത്തുമണിയ്ക്കാ… അപ്പൊ പതുപതുത്ത പില്ലോവല്ലതുംകിട്ടിയാൽ കുംഭകർണ്ണനുചിലപ്പോൾ കോംപെറ്റീഷനാവും… അതോണ്ട് മര്യാദയ്ക്കുള്ളതുവെച്ച് കിടന്നുറങ്ങാൻനോക്ക്..!!”””_ അതുകേട്ടതുമവളെന്നെ രൂക്ഷമായൊരു നോട്ടം…

അതുകാര്യമാക്കാതെ ഞാൻ നീണ്ടുനിവർന്നങ്ങോട്ടു കിടന്നപ്പോൾ,

“”…പിന്നെ വേറൊന്നൂടൊണ്ട്..!!”””_ എന്നും മൊഴിഞ്ഞവൾ കട്ടിലിലേയ്ക്കു കേറിയിരുന്നു,

“”…അവരില്ലേ… അവരും നമ്മളെപ്പോലാ..!!”””_ മീനാക്ഷികൂട്ടിച്ചേർത്തു…

“”…മനസ്സിലായില്ല..!!”””

“”…അതായത്… ജോക്കുട്ടനെക്കാളും മൂത്തത് ചേച്ചിയാന്ന്..!!”””

“”…നിന്നോടാരുപറഞ്ഞു..?? കാര്യമറിയാതെ അനാവശ്യമ്പറഞ്ഞുനടന്നാ മൂക്കിടിച്ചുപരത്തും ഞാൻ..!!”””

“”…ഞാമ്പറഞ്ഞതു സത്യാടാ… ആ ചേച്ചിയാ അവനേക്കാട്ടിലും മൂത്തത്… ഇന്നു മുറിയടിച്ചുവാരുന്നേനിടയ്ക്ക് അവരുടാധാർകാർഡ് ഞാങ്കണ്ടു..!!””‘

“”…ഏഹ്..?? നീ മുറിയടിച്ചുവാരിയോ..??”””_ ആകാംഷസഹിയ്ക്കാനാവാതെ ചോദിച്ചതും,

“”…ഇല്ലാ… ചേച്ചി… ചേച്ചി അടിച്ചുവാരുമ്പൊ കൂടെ ഞാനുമുണ്ടായ്രുന്നു..!!”””_ അവളൊന്നുചമ്മി…

Leave a Reply

Your email address will not be published. Required fields are marked *