ആദ്യമത് എന്തിനാന്നുള്ളത് കത്തീലെനിയ്ക്ക്…
അതുകൊണ്ടുതന്നെ ഒന്നുംനോക്കാതെ തിരിച്ചുചിരിയ്ക്കുമ്പോഴാണ് പുള്ളിക്കാരി ചുണ്ട്കടിച്ചുപിടിച്ച് വശപെശകുനോട്ടത്തോടെ ചിരിയമർത്തുന്നത് ഞാൻ ശ്രെദ്ധിച്ചത്…
…പെഴച്ചതള്ള… ഇന്നലത്തെക്കാര്യമോർത്ത് ആക്കിച്ചിരിയ്ക്കുവാ.!
അപ്പോഴേയ്ക്കും ആ സിറ്റുവേഷൻ എന്റെമനസ്സിലേയ്ക്കും ഊളിയിട്ടു…
…അയ്യേ.! ഏത് നേരത്താണോആവോ ഇറങ്ങിവരാന്തോന്നീത്..??
ഇങ്ങനൊരുകേസ് നടന്നതോർത്തിരുന്നേൽ കൊന്നാലും പുറത്തിറങ്ങേമില്ലായ്രുന്നു…
…കോപ്പ്.! അതിനുള്ള വെളിവില്ലാണ്ടുപോയി.!
അവിടെനിന്ന് ഉരുകിവിയർത്ത് സ്വയംപഴിയ്ക്കുമ്പോഴും ചേച്ചിയുടെ അർത്ഥംവെച്ചുള്ള ചിരി ഞാൻ കാണുന്നുണ്ടായ്രുന്നു…
…ഇവര് തലേന്നുനടന്നത് പിറ്റേന്നുമറക്കുമെന്ന് കരുതിയത് വെറുതെയായോ..??
അങ്ങനെ നിൽക്കുമ്പോഴാണ് രാജകുമാരീടെ എഴുന്നള്ളത്ത്…
നേർത്തൊരുചമ്മലോടെ അവളങ്ങോട്ടേയ്ക്കു വന്നതും,
“”…ഇന്നെന്താ മീനൂ നേരത്തേ..??”””_ ന്ന് ചേച്ചിയൊരു ചോദ്യം…
ചോദിയ്ക്കുമ്പോൾ ചുണ്ടിന്റെ കോണിലെവിടെയോ ഒരു കള്ളച്ചിരിയുമുണ്ട്…
“”…അതിന്നിപ്പൊ ക്ഷീണം കുറവായ്രുന്നിരിയ്ക്കും..!!”””_ മറുപടി ജോക്കുട്ടന്റടുക്കേന്ന് ചെന്നപ്പോൾ കാര്യമറിയാതെ മീനാക്ഷി എന്നെയൊന്നുനോക്കി…
“”…ഉം.! അല്ലേലും ഇന്നുരാവിലേ തണുപ്പും കൊറവായ്രുന്നു… അല്ലേടാ സിദ്ധൂ..??”””_ ചേച്ചിപിന്നേം ചുണ്ടുകടിച്ചമർത്തി ചിരിയൊതുക്കി…
അതിനുമറുപടിയായി കഷ്ടപ്പെട്ടിട്ടാണേലുമൊന്നു ചിരിയ്ക്കാൻ എനിയ്ക്കെങ്ങനെ സാധിച്ചൂന്നൊരു പിടീമില്ല…