എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

“”…എന്നാൽ സിദ്ധുവിരിയ്ക്കെടാ… ഞാൻ ചായയെടുക്കാം..!!”””_ ആക്കിമടുത്ത ചേച്ചി, കുടിച്ച ചായക്കപ്പുമായെഴുന്നേറ്റു…

“”…ഓ.! സ്വന്തംകാര്യം കഴിയുന്നവരെ ചോദിച്ചില്ല… കുടിച്ചുകഴിഞ്ഞപ്പോൾ ചായയെടുക്കാന്ന്… എന്നാലെനിയ്ക്കു നിങ്ങടെയൂളച്ചായ വേണ്ട..!!”””_

ഇനീം ആസ്സായപോലെ നിന്നാൽ അവരെന്റെ നെഞ്ചത്തിരുന്ന് ചീട്ടുകളിയ്ക്കുമെന്ന് തോന്നിയതിനാൽ തിരിച്ചടിച്ചു നിൽക്കാൻതന്നെ തീരുമാനിച്ചുകൊണ്ട് ഞാൻ പുള്ളിക്കാരിയെയൊന്നു കിലുത്തി…

“”…ഇവിടങ്ങനൊക്കെയാ… സൗകര്യമുള്ളപ്പോൾ കൊണ്ടുത്തരും… മേടിച്ചുകുടിച്ചാൽ ജീവൻകിടക്കും… അല്ല്യോടീ..!!”””_ ചേച്ചി തിരിഞ്ഞുനോക്കി എന്തോപറയാൻ തുടങ്ങവേ അതേറ്റുപിടിച്ച് ജോക്കുട്ടൻ ചേച്ചിയ്ക്കിട്ടൊരു കുത്തുകൂടികൊടുത്തു…

“”…അപ്പൊ രണ്ടാളുങ്കൂടിയെനിയ്ക്കിട്ടാ ലേ..?? കാണിച്ചുതരാടാ… നെനക്കുഞാൻ വിമ്മിട്ടു ചായതരും..!!”””_ പുള്ളിക്കാരിയെന്നെനോക്കി ഭീഷണിമുഴക്കി അകത്തേയ്ക്കുനടന്നതും,

“”…നീ ടെൻഷനാവാതെ… ഇവളുണ്ടാക്കുന്ന ചായകുടിയ്ക്കുന്നേലും നല്ലത് വിമ്മുതന്നെയാ..!!”””_ എന്നവൻ ചേച്ചികേൾക്കാനെന്നോണം വിളിച്ചുപറഞ്ഞു…

അതിന്,

“”…നീയിങ്ങുവാട്ടാ… ഇതിനുള്ളതു ഞാൻതന്നേക്കാമേ..!!”””_ എന്നൊരു വിളിച്ചുപറയലും അകത്തൂന്ന്കേട്ടു…

അതിനിടയിൽ എന്താസംഭവമെന്ന് കണ്ണുകാണിച്ചുകൊണ്ട് മീനാക്ഷിയെന്നെ തോണ്ടി…

“”…അതേ… ഞാമ്മരുമ്പൊ നീയിന്നലെ പാവാടേംപൊക്കി കാലുങ്കവച്ചുവെച്ച് കിടന്നകാര്യം രണ്ടൂടെപറഞ്ഞു ചിരിയ്ക്കുവായ്രുന്നു..!!”””_ ഞാൻമെല്ലെ മീനാക്ഷിയുടെ കാതിലേയ്ക്ക് ചുണ്ടുചേർത്ത് ഒരുകൈകൊണ്ട് മറതീർത്ത് രഹസ്യമെന്നോണം കീച്ചി…

Leave a Reply

Your email address will not be published. Required fields are marked *