“”…പോടാ… കള്ളമ്പറേണ്ട… അവര് പറഞ്ഞുകാണും..!!”””_ മീനാക്ഷി പിന്നേംനിന്ന് ചിണുങ്ങി…
“”…എടീ സത്യമാ… ഞാൻനിന്നെ കളിപ്പിയ്ക്കാൻ വെറുതേപറഞ്ഞതാ..!!”””
“”…ശെരിയ്ക്കും..??”””_ അതുചോദിയ്ക്കുമ്പോൾ കണ്ണീരിൽകുതിർന്ന കണ്ണുകളിൽ ഒരുതെളിച്ചം ഞാൻകണ്ടു…
“”…മ്മ്മ്.! ഇപ്പെന്തേ ചാവണ്ടേ..??”””
“”…പട്ടി… തെണ്ടി… ചെറ്റ… നാറി..!!”””_ എന്നെനോക്കി കൊഞ്ഞനം കുത്തുമ്പോലെ പറഞ്ഞുകൊണ്ടവൾ കണ്ണുതുടയ്ക്കുമ്പോൾ ചുണ്ടുകളിൽ ഒരു പുഞ്ചിരിയുമുണ്ടായ്രുന്നു…
അങ്ങനെ നിൽക്കുമ്പോഴാണ്,
“”…ഇന്നു നിങ്ങളിന്നെവിടേലും പോണുണ്ടോ..??”””_ ന്ന ജോയുടെ ചോദ്യംവന്നത്…
“”…അതെന്താ അങ്ങനൊരുചോദ്യം..??”””_ എന്റെ മനസ്സുവായ്ച്ചിട്ടെന്നോണം ഞങ്ങൾക്ക് ചായയുമായി പിന്നാലേവന്ന ചേച്ചിതിരക്കി…
“”…അല്ല… ഇന്നിവരു പുറത്തേയ്ക്കൊന്നും പോയില്ലേൽ സിദ്ധൂനേംകൊണ്ടെനിയ്ക്ക് ഷോപ്പിലേയ്ക്കു പോകായ്രുന്നൂ..!!”””_ ജോ കാരണംവ്യക്തമാക്കീതും,
“”…അതെന്തേ… അവിടുള്ള സ്റ്റാഫുകളൊന്നും പോരാഞ്ഞിട്ടാണോ ഇനിയിവൻകൂടി..??”””_
പുള്ളിക്കാരിയും വിട്ടില്ല…
“”…ഏയ്.! അതല്ല… ഇവനുഭയങ്കര ബിസിനസ്സ്മൈൻഡാന്നും നല്ലസ്സലായ്ട്ട് കസ്റ്റമർസിനെ ഡീലുചെയ്യുമെന്നും അവിടെല്ലാരും പറയുന്നുണ്ടായ്രുന്നു… അപ്പൊ ഞാങ്കരുതി, വെറുതെനിൽക്കുവാണേൽ ഇവനെക്കൂടി ഷോപ്പിലേയ്ക്കു കൊണ്ടാവാമെന്ന്… അത്രേയുള്ളൂ..!!”””
“”…അത്രേയുള്ളോ..?? ദേ എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിയ്ക്കരുത് കേട്ടോ… ചെക്കനെ ഷോപ്പിൽക്കൊണ്ടോയ് നിർത്താമ്പോണു… അല്ലാ… ഈ സ്റ്റാഫിലാർക്കാ ഇവനെയിത്രയ്ക്കു കണ്ടോളാൻമേലാത്തേ..?? അവൾക്ക്… ആ വർഷയ്ക്കാവും..!!”””_ ചേച്ചിയൊരു പൊടിയ്ക്കടങ്ങാതെ നിന്നുചിതറി…