ഒന്നുമില്ലേലും കുറച്ചു സ്വസ്തതയെങ്കിലും കിട്ടൂലോ…
ഞാനങ്ങനൊരു തീരുമാനമെടുത്തപ്പോൾ ഒരുനിമിഷമെന്റെ മനസ്സാക്ഷിപോലും മരവിച്ചുപോയ്ട്ടുണ്ടാവും…
പുള്ളി, തലൈവരേ… നീങ്കളാന്ന ഭാവത്തിൽ കിളിപാറിനിൽക്കുമ്പോൾ,
“”…അപ്പൊ പറഞ്ഞതോർമ്മയുണ്ടല്ലോ..?? പെമ്പറന്നോത്തീയ്ക്കു പോകേണ്ടടത്തൊക്കെ കൂട്ടിക്കൊണ്ടോയി അടിച്ചുപൊളിച്ചിട്ടു വാ..!!”””_ എന്നെയൊന്നു ചുഴിഞ്ഞുനോക്കി, അമർത്തിയ ചിരിയോടെപറഞ്ഞ് അവന്റെപിന്നാലേ അവരുംകേറിപ്പോയി…
തിരിഞ്ഞു മീനാക്ഷിയെ നോക്കുമ്പോൾ, ഇനിയിതിന്റെപേരിൽ ഞാനെന്തുവയ്യാവേലിയാ ഉണ്ടാക്കാൻപോകുന്നതെന്നറിയാതുള്ള ആശങ്കയിൽ നിൽക്കുവായിരുന്നു പുള്ളിക്കാരി…
“”…ഓ.! ഇനി ഞാനായ്ട്ട് നിന്റെ നാടുതെണ്ടലു മൂഞ്ചിച്ചൂന്നു പറയിപ്പിയ്ക്കണ്ട… പോയി ഉടുത്തൊരുങ്ങ്..!!”””_ വല്യതാല്പര്യമില്ലാത്തമട്ടിൽ ഞാനതുപറഞ്ഞതും മീനാക്ഷി വിശ്വാസംവരാതെന്നെ തുറിച്ചുനോക്കി…
എന്നാലെന്റെ വായിൽനിന്നും വേറൊരുതരത്തിലുള്ള ചൊറിയും പുറത്തുവരാതെവന്നപ്പോൾ ആ ഞെട്ടലൊരു പുഞ്ചിരിയിലേയ്ക്കു വഴിമാറുകയായ്രുന്നു…
ശേഷം റൂമിലേയ്ക്കുപാഞ്ഞ മീനാക്ഷി, കുളികഴിഞ്ഞ് കണ്ണാടിയ്ക്കുമുന്നിൽ ഒരുങ്ങിക്കൊണ്ടു നിൽക്കുമ്പോഴാണ് ഞാൻ കേറിച്ചെല്ലുന്നത്…
അന്നേരമവളെക്കണ്ട എന്റെ നെഞ്ചൊന്നുപിടഞ്ഞു…
ഒരു ബ്ളാക്ക് ടീഷർട്ടും വെള്ളഷെയ്ഡ്സോടുകൂടിയ
ലൈറ്റ്ബ്ലൂ സ്കിന്നിടൈപ്പ് ഹാഫ്ജീൻസുമായ്രുന്നൂ അവൾടെവേഷം…
ശരീരത്തോട് ചേർന്നിറുകിക്കിടക്കുന്ന കഴുത്തിറങ്ങിയ ടീഷർട്ടിൽ അവൾടെ മുലകൾരണ്ടും നിറഞ്ഞുതള്ളി നിൽക്കുവാണ്…