കഴിച്ചുകഴിഞ്ഞ് ചേച്ചിയോടും അമ്മയോടും യാത്രയൊക്കെ പറഞ്ഞശേഷം
ഞാനിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട്ചെയ്യുമ്പോഴേയ്ക്കും അവളുമിറങ്ങിവന്നു…
എന്നാലപ്പോൾ ഉമ്മച്ചിക്കുട്ടികളെപ്പോലെ ഒരോറഞ്ച് ചുരിദാർഷോള്കൊണ്ടവൾ തലമൂടി, മാറുമറച്ചിരുന്നു…
…ഇങ്ങനെ പൊതിഞ്ഞുകെട്ടി വെയ്ക്കാനായ്രുന്നെങ്കിൽപ്പിന്നെ ഇവളെന്തിനാ ഇതൊക്കെ വലിച്ചുകേറ്റിയെ..??
…ആഹ്.! എന്തേലുമാവട്ടേ.!
“”…പോകാം..??”””_ വൺസൈഡായി കയറിയിരുന്നവൾ ചോദിച്ചതിനൊന്നു മൂളിക്കൊണ്ടു വണ്ടിയെടുക്കുമ്പോൾ വല്ലാത്തൊരുഭാവത്തോടെ ചേച്ചി എന്നെനോക്കിയൊന്നു തലകുലുക്കി…
“”…അല്ല… ഇന്നെങ്ങോട്ടേയ്ക്കാ..??
വല്ല കുന്നുംമലേമൊക്കെയാണേതനിച്ചങ്ങുകേറിക്കൊണ്ടാ മതി..!!”””_ ആക്കിക്കൊണ്ടാണാ ഡയലോഗ് വിട്ടതെങ്കിലും മറുപടിവന്നില്ല…
വീണ്ടും ചോദ്യമാവർത്തിച്ചപ്പോൾ സ്ഥലമേതാണെന്നും പറഞ്ഞില്ല, പകരം പോകേണ്ടവഴിമാത്രം കാണിച്ചു…
പിന്നെ മത്തായിയ്ക്കെല്ലാം മൈരായകാരണം അവളുപറഞ്ഞ വഴിയേതന്നെ ഞാൻ വണ്ടിമുന്നോട്ടെടുത്തു…
ഒടുവിൽ മുത്തശ്ശിക്കുന്നെന്ന സൈൻബോർഡിനടുത്തെത്തിയതും ഞാനൊന്നു വണ്ടിബ്രേക്കിട്ടു…
ശേഷമവളെയൊന്നു നോക്കിയപ്പോൾ,
“”…അയ്യോ.! അങ്ങോട്ടേയ്ക്കല്ല…
വണ്ടി നേരേപോ… വന്നുവന്ന് കുന്നുംമലയുമൊക്കെ എഴുതിക്കാണുമ്പോഴേ നെഞ്ചിലൊരാളലാ..!!”””_ മീനാക്ഷി പിന്നിലിരുന്നു പതംപറയുന്നതുകേട്ടു…
“”…അല്ല.! ഇനി നീയങ്ങോട്ടാണെന്നൊന്നു പറഞ്ഞുനോക്ക്..!!”””_ അവൾപറഞ്ഞതിനു ബാക്കിപത്രമെന്നോണം മറുപടികൊടുത്ത് ഞാൻവീണ്ടും വണ്ടിയവൾപറഞ്ഞ ദിശയിലേയ്ക്കോടിച്ചു…