“”…അല്ല… നീ നേരത്തേയിങ്ങോട്ടൊക്കെ വന്നിട്ടുണ്ടോ..??”””_ കോൺഫിഡെൻസോടെയുള്ള വഴിപറയൽ കേട്ടപ്പോളെനിയ്ക്കൊരു സംശയം…
“”…ആം.! ഒരിയ്ക്കെ വന്നിട്ടുണ്ട്..!!”””
“”…ഏഹ്.! അതെന്തോത്തിന്..??”””
“”…എന്റച്ഛന് പെണ്ണുതിരക്കി..!!”””
“”…ആർക്ക്..?? രാജീവിനോ..?? അവനെയൊക്കെ ആക്രിവിലയ്ക്കു കൊടുക്കാന്നുപറഞ്ഞാപ്പോലും ആരുമെടുക്കൂല… പിന്നാ പെണ്ണുകൊടുക്കാമ്പോണേ… നീ തമാശപറയാണ്ടിരുന്നേ..!!”””
“”…ദേ… എന്റെ പപ്പായെക്കുറിച്ച് അനാവശ്യമ്പറഞ്ഞാലുണ്ടല്ലോ… ഞാമ്പിടിച്ചു തള്ളിത്തരും..!!”””_ ഉടനെ അവളൊരു ഭീഷണിമുഴക്കി…
പറഞ്ഞതു മീനാക്ഷിയായതിനാൽ ചെയ്യാനും മടിയ്ക്കില്ലെന്നെനിയ്ക്കുറപ്പായ്രുന്നു…
അതുകൊണ്ടുതന്നെ ഞാൻപിന്നെ കൂടുതലായുടക്കാനൊന്നും നിന്നില്ല…
എന്നും മുറിവുംവെച്ചുകെട്ടി ഒരുവീട്ടിലേയ്ക്കു ചെന്നുകേറുന്നതു മോശമല്ലേ..??!!
“”…ദേ… ആ കുഞ്ഞുവഴികണ്ടോ..?? അവിടെനിർത്തിയാമതി..!!”””_ എന്റെ ചുമലിൽ ഞോണ്ടിക്കൊണ്ടവൾ റോഡിന്റെവശത്തേയ്ക്കു ചൂണ്ടീതും ഒരുസംശയത്തോടെ ഞാൻവണ്ടിയൊതുക്കി…
“”…ഇവടെന്താ..?? നീവല്ല കുഞ്ഞിനേം പെറ്റ് മറന്നുവെച്ചോ..??”””_ ചുറ്റുപാടുമൊന്നുകൂടി വീക്ഷിയ്ക്കുന്നതിനിടയിൽ ചോദിച്ചതും,
“”…ചേച്ചിതന്ന ലൊക്കേഷൻ ഇതിനുള്ളിലേയ്ക്കാ കാണിയ്ക്കുന്നേ… എന്തോചെയ്യും..??”””_ അവളെന്റെ മുഖത്തേയ്ക്കു നോക്കി…
“”…ദേ… ഞാൻവല്ലതുമൊക്കെ വിളിച്ചുപറഞ്ഞാൽ കൂടിപ്പോവും..!!”””_ ഒന്നുനിർത്തിയ ഞാൻ,
“”…അല്ല… അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇമ്മാതിരി മൊണ്ടിക്കേസൊക്കെ തപ്പിക്കൊണ്ടുവരാൻ നെനക്കെങ്ങനെ പറ്റുന്നൂന്നാണ്..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും,