“”…വെറുതേയാ കുന്നും മലേമൊക്കെക്കേറി സമയങ്കളഞ്ഞു… അന്നേ ഇങ്ങോട്ടിങ്ങുവന്നാൽ മതിയായ്രുന്നു… അല്ലേടാ..??”””_ കൈച്ചാലിലൂടൊഴുകുന്ന കുഞ്ഞുമീനുകളെ കുനിഞ്ഞുനോക്കിക്കൊണ്ട് മീനാക്ഷിവീണ്ടും ചോദിച്ചു…
എന്നാൽ ഞാനതും കാര്യമാക്കാതെ മുന്നോട്ടേയ്ക്കുനടന്നു…
എന്നാൽ ആ
കണ്ടതൊന്നുമായ്രുന്നില്ല, ഇടുക്കിയുടെ ബ്യൂട്ടിയെന്നു തോന്നിപ്പിയ്ക്കുന്ന
ദൃശ്യഭംഗിയായ്രുന്നു പിന്നീടങ്ങോട്ട്…
ചെറിയൊരു വെള്ളച്ചാട്ടവും അതിന്റെചുവട്ടിലുള്ള ചെറിയതടാകവും അതിൽ നിറഞ്ഞുനിൽക്കുന്ന പലനിറങ്ങളിലുള്ള മീനുകളുമെല്ലാമായി വല്ലാത്തൊരു കാഴ്ചയായ്രുന്നു…
അടിത്തട്ടുവരെക്കാണാവുന്ന ആ തടാകത്തിൽ മുട്ടൊപ്പമിറങ്ങിനടന്ന് നേരം പോയതറിഞ്ഞില്ല…
ഇറങ്ങിനടക്കുമ്പോൾ കാലിൽ മുട്ടിയുരുമ്മിപ്പോകുന്ന
കുഞ്ഞുകുഞ്ഞു കളർമീൻകുഞ്ഞുങ്ങൾ സമ്മാനിച്ചത് ഇന്നോളം കിട്ടാത്തൊരു സന്തോഷവുമായ്രുന്നു…
“”…ഏതുനേരത്താണോ കുന്നുകേറാൻ തോന്നീത്..?? ആ ആതിരയെ കയ്യിക്കിട്ടട്ടേ, പറയുന്നുണ്ട് രണ്ടെണ്ണം..!!”””_ കുനിഞ്ഞുനിന്ന് കൈരണ്ടും ചേർത്തുപിടിച്ചു കുമ്പിൾപോലാക്കി മീൻകുഞ്ഞുങ്ങളെ കയ്യിലെടുക്കാൻ നോക്കുന്നതിനിടയിൽ മീനാക്ഷി സ്വയംപറയുന്നതു കേട്ടു…
എന്നാലവളെ കാര്യമാക്കാതെ മുന്നോട്ടുനീങ്ങിയപ്പോൾ കണ്ടത് ഫോട്ടോസിൽമാത്രം കണ്ടിട്ടുള്ള ഉഗ്രൻഫ്രെയിംസ്…
ലൈഫിലാദ്യമായ്ട്ടായ്രുന്നു അങ്ങനൊരു കാഴ്ച…
ഇളംനീലനിറത്തിലുള്ള ആകാശത്തിനുകീഴെ അതേനിറത്തിൽ പരന്നുകിടക്കുന്ന പുഴയും, വശങ്ങളിൽ ചെറിയ പാറക്കല്ലുകൾനിറഞ്ഞ മൈതാനംപോലൊരു സ്ഥലവും അതിനോടുചേർന്ന് ഒരിറ്റു വെയിലുപോലുമടിയ്ക്കാതെ ഇടതൂർന്നുനിൽക്കുന്ന മരങ്ങളും…