എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

…മൈര്.! ഏത് മറ്റേടത്തെ നേരത്താന്തോ എനിയ്ക്കീ മറുതായോട് സമയമ്പറയാൻ തോന്നീത്…

“”…മിണ്ടാണ്ടിരുന്നോ… അല്ലേല് വായിലുഞാൻ കരിങ്കല്ല് കുത്തിക്കേറ്റും..!!”””_ ഒന്നുചീറിയ ഞാൻ,

“”…ഇതിപ്പോളേതു നാട്ടിലാ വന്നുപെട്ടേക്കുന്നേന്നുപോലും മനസ്സിലാവുന്നില്ല… അപ്പൊഴാ അവൾടൊരു കൊലത്തീറ്റ..!!”””_ ചുഴിഞ്ഞുനോക്കിക്കൊണ്ട് കൂട്ടിച്ചേർത്തു…

ഉടനെ,

“”…അതാരോടെങ്കിലും ചോദിച്ചാപ്പോരേ..?? വാ… ചോദിയ്ക്കുമ്പം ഫുഡ്ഡെവിടെ കിട്ടോന്നുങ്കൂടെ ചോദിയ്ക്കാം..!!”””_ അതുംപറഞ്ഞവൾ മുന്നോട്ടുനടക്കുമ്പോൾ ഒരടിയനങ്ങാതെ മിഴിച്ചുനോക്കുവാണ് ഞാൻ ചെയ്തത്…

“”…വിശന്നിട്ടാടാ… കൃത്യസമയത്തെനിയ്ക്കു ഫുഡ് കഴിയ്ക്കണമെന്നറിയത്തില്ലേ..?? വാ… ആരോടേലും ചോദിയ്ക്കാം..!!”””_ പറഞ്ഞവൾ പിന്നെയുംതിരിഞ്ഞു…

“”…ചോദിയ്ക്കാൻ… ചോദിയ്ക്കാൻ നിന്റച്ഛനിരിയ്ക്കാണോടീ ഇവടെ..?? മനുഷ്യനേതോ കാട്ടിലുംകൊണ്ടു കേറ്റീട്ട് ഞ്യായമ്മിടുന്നോ..?? മിണ്ടാണ്ടിരുന്നോ നീ… ഇല്ലേൽ തല്ലിക്കൊന്നു ഞാനീ പൊഴേത്താഴ്ത്തും… പിന്നെ ജീവിതത്തി നെനക്കു വെശക്കത്തില്ല..!!”””_ ഞാൻ കലിപ്പായെന്നു കണ്ടിട്ടാണോആവോ അതീപ്പിന്നെ മീനാക്ഷിയൊന്നും മിണ്ടീല…

പക്ഷേ വയറുംതടവിക്കൊണ്ട് എന്റെ പിന്നാലെ തന്നുണ്ടായ്രുന്നു…

കുറച്ചുദൂരം നാലുപാടും നടന്നുനോക്കിയിട്ടും ഒരാളെപ്പോലും കാണാതെവന്നപ്പോൾ മുടിയാനായ്ട്ടിനി വന്നവഴിമുഴുവനും തിരിച്ചുനടക്കണമല്ലോന്നു കരുതിയിരിയ്ക്കുമ്പോഴാണ് പെട്ടെന്ന് ജോക്കുട്ടനെ വിളിച്ചാലോന്നുള്ള ആലോചനവന്നത്…

Leave a Reply

Your email address will not be published. Required fields are marked *