അങ്ങനെ അവൻപറഞ്ഞ വഴിയിലൂടെനടന്ന് ഞങ്ങൾനേരേ മെയിൻറോഡിലെത്തി…
റോഡുകണ്ടപ്പോൾത്തന്നെ പാതിസമാധാനമായെങ്കിലും വിശപ്പപ്പോഴുമൊരു ചോദ്യചിഹ്നമായി തുടർന്നതിനാൽ ജോക്കുട്ടൻ പറഞ്ഞതനുസരിച്ചു ഞങ്ങൾ നടക്കുവായ്രുന്നു…
എന്നാലതിനിടയിലും
പച്ചക്കുതിരയിലെ ആകാശ്മേനോന്റെമാതിരി ഒരുവശത്തുനിന്നും ഫുദ്ദേവിളി എന്നെ തളർത്തിക്കൊണ്ടേയിരുന്നു…
“”…നീ ഫുഡ്കിട്ടോന്നു പറഞ്ഞതിവടാണോ..??”””_ ഒടുവിലൊരു കള്ള്ഷാപ്പിന്റെ ബോർഡിന് മുന്നിലെത്തീതും മീനാക്ഷി ചോദ്യഭാവത്തിലെന്നെ നോക്കി…
“”…ആം.! ഇവടെക്കിട്ടോന്നാ
അവമ്പറഞ്ഞേ… ഞാമ്പോയി പാഴ്സലെന്തേലും കിട്ടോന്നുനോക്കട്ടേ..!!”””_ അതിനവൾക്കു മറുപടിയുംകൊടുത്ത് പാഴ്‌സൽവാങ്ങാനുള്ള കാശുംവാങ്ങി ഞാൻനേരേ സൈഡിലുള്ള ഷാപ്പിലേയ്ക്കുകേറി…
അതൊരു നോർമൽ കള്ളുഷാപ്പായ്രുന്നു…
ഭിത്തിയോടുചേർന്ന് മൂന്നുവശത്തും ബെഞ്ചുംഡെസ്ക്കുമിട്ടതിനു പുറമേ നടുക്കുഭാഗത്തുമുണ്ടായ്രുന്നു രണ്ടുസെറ്റ് ബെഞ്ചുകൾ…
നിലത്തുമുഴുവൻ മെറ്റലിട്ടിട്ടുണ്ട്…
അവിടവിടെയായി മൂന്നുനാല് അപ്പാപ്പന്മാരിരുന്ന് കള്ള്കുടിയ്ക്കുന്നുണ്ട്…
അവർക്കുമുന്നിൽ കപ്പയും കറികളുമൊക്കെ ഇരിയ്ക്കുന്നതൂടെകണ്ടതും എന്തേലുമൊക്കെ കിട്ടോന്നുള്ളകാര്യത്തിൽ എനിയ്ക്കുമൊരു തീർപ്പായി…
പിന്നൊന്നുംനോക്കീല,
കേറിച്ചെന്നുടനെ അവിടെനിന്ന പുള്ളിയോടായി;
“”…ചേട്ടാ… ഫുഡ്ഡെന്തേലും പാഴ്സലുകിട്ടോ..??”””_ ന്നങ്ങു ചോദിച്ചു…
അതിനയാൾ;
“”…ഇവിടങ്ങനാരും പാഴ്സലൊന്നും മേടിയ്ക്കാറില്ല… അതുകൊണ്ട്..”””_ ഒന്നു തലചൊറിഞ്ഞശേഷം,