എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Posted by

“”…എനിയ്ക്കു മനസ്സില്ല..!!”””_ എന്നുതന്നെയായ്രുന്നെന്റെ മറുപടി…

കൂട്ടത്തിൽ,

“”…ഞാനപ്പോഴേ തന്നോടുപറഞ്ഞതല്ലേടോ കോപ്പേ, കള്ളൊന്നും വേണ്ടാവേണ്ടാന്ന്… അപ്പൊ തനിയ്ക്കല്ലായ്രുന്നോ കഴപ്പത്രേം… അനുഭവിച്ചോ…
അല്ല, അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, കള്ളുകൊടുത്തു പ്രീതിപ്പെടുത്താൻ ഇവളാര് മുത്തപ്പനോ..??”””_ എന്നുകൂടി ചോദിച്ചതും,

“”…മോനേ… അറിയാതെ പറ്റിപ്പോയതാ…
ഞാനറിയുന്നോ ഇത്രേക്കെ പ്രശ്നമുണ്ടാവോന്ന്..!!”””_ അയാൾടെമുഖം ഒരുനിമിഷം ദയനീയതകൊണ്ട് വലിഞ്ഞുമുറുകി…

“”…ഇത്രേം പ്രശ്നോ..?? അതിനിപ്പെന്തുണ്ടായി..?? ഇനിയുണ്ടാവാൻ കെടക്കുന്നവെച്ചു നോക്കുമ്പോൾ ഇതൊക്കെന്ത്‌..?? ഈ കള്ളും കോപ്പുമൊന്നുമില്ലാണ്ടുതന്നെ അവളെ ഊപ്പെടുത്തിക്കൊണ്ടുപോണ പാട് എനിയ്ക്കേയറിയൂ… അപ്പൊപ്പിന്നെ അടിച്ചുതീട്ടമായ്ട്ട് നിയ്ക്കുമ്പൊ ഞാനെന്നാ ഒണ്ടാക്കാനാ..??”””

“”…മോനേ… അങ്ങനെ പറയല്ലേ..!!”””_ അയാളെന്റെ കാലുപിടിയ്ക്കുവെന്ന അവസ്ഥവരെയെത്തിയപ്പോൾ എന്റെയും മനസ്സുമൊന്നലിഞ്ഞു…

പക്ഷേ എന്റെ മനസ്സലിഞ്ഞിട്ടു കാര്യമില്ലല്ലോ, അവളുവരണ്ടേ..??!!

“”…എടീ… കോപ്പേ… എന്റെസ്വഭാവം മാറ്റിയ്ക്കാണ്ട് എഴുന്നേറ്റുവന്നാൽ നെനക്കുകൊള്ളാം… ഇല്ലേൽ മൂക്കാമ്മണ്ടയിടിച്ചു പൊട്ടിയ്ക്കും ഞാൻ..!!”””_ എത്രവിളിച്ചിട്ടും ഒരുകൂസലുമില്ലാതെ ആ അമ്മാവന്റെ നേരേയിരുന്നുചിലുത്ത മീനാക്ഷിയോടായി ഞാൻ പറഞ്ഞെങ്കിലും,

“”…നീ പോടാ.! നീയെന്നോട് മിണ്ടാമ്മരണ്ട… നിന്നോടുഞാൻ പെണക്കവാ..!!”””_ അങ്ങനെ മറുപടിയുംപറഞ്ഞവൾ തിരിഞ്ഞിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *