കാരണമപ്പോഴേയ്ക്കും,
“”…സിദ്ധൂ… മിണ്ടാണ്ടിരുന്നു കഴിച്ചേടാ..!!”””_ ന്നുള്ള അങ്കിളിന്റെ ഉത്തരവെത്തിയിരുന്നു…
“”…ഓ.! അവളൂടറിഞ്ഞോട്ടേന്നു കരുതി പറഞ്ഞതാ… വേണ്ടേൽവേണ്ട..!!”””_ ഒന്നുകൂടി കൊളുത്തിക്കൊടുത്തശേഷം ഞാൻ വീണ്ടും കഴിയ്ക്കാനായി തുടങ്ങീതും,
“”…ഏതുഭാഗമാ..??”””_ ന്നുള്ള മീനാക്ഷിയുടെ സംശയം പുറത്തേയ്ക്കുവന്നു…
“”…അതൊന്നുവില്ല… ഇവനങ്ങനെ പലതുമ്പറേം… മോളിരുന്നു കഴിച്ചേ..!!”””_ ഇപ്രാവശ്യം ചേച്ചിയാണ് സംഭവമൊതുക്കാൻ ശ്രെമിച്ചത്…
“”…ഏഹ്.! അതല്ല… എന്തോഉണ്ട്… എനിയ്ക്കുമറിയണം… പറേടാ… എന്താദ്..??”””_ മീനാക്ഷി കണ്ണുകൂർപ്പിച്ചെന്നെ നോക്കി…
“”…അത്… അതെങ്ങനാ പറയുന്നേ..?? പിന്നെ നിനക്കിങ്ങനൊരു ഡൌട്ടുള്ളപ്പോൾ എങ്ങനാ പറയാണ്ടിരിയ്ക്കുന്നേ..?? അല്ലേ..??”””
അവസാനത്തെ ‘അല്ലേ’ ബാക്കിയുള്ളോരാടായാണ് ചോദിച്ചത്…
അതിനവരെന്നെ നോക്കിപ്പേടിപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സിദ്ധാർഥെന്ന ഡബിൾചങ്കന് അതൊന്നും ബാധകമേയായ്രുന്നില്ല…
“”…നീയേ… നീയീ പോത്തിന്റെ പണ്ടമെന്നൊക്കെ കേട്ടിട്ടുണ്ടോ..??”””_ കഴിപ്പങ്ങോട്ടുനിർത്തി, ക്ലാസ്സെടുക്കുമ്പോലെ മീനാക്ഷിയ്ക്കുനേരേ തിരിഞ്ഞിരുന്നായ്രുന്നൂ ചോദ്യം…
അതിനവൾ മറുപടിപറയാതെ എന്നെത്തന്നെ മിഴിച്ചുനോക്കിയപ്പോൾ ഞാൻ തുടർന്നു:
“”…അതാണ് സാനം… ഇവന്മാരിതിനെ തട്ടിയശേഷം ഈ പണ്ടമെന്നുപറേണസാനം വലിച്ചുപുറത്തേയ്ക്കിടും… അന്നേരം കാണണം, അതിനാത്തുനെറച്ച് ചാണകോം മൂത്രോമെല്ലാംകൂടങ്ങനിരിയ്ക്കും… അതിലൊരു കോലുകൊണ്ട് കുത്തുമ്പോഴേയ്ക്കും ബ്ളാ ബ്ളാന്നുമ്പറഞ്ഞു ചാണകമെല്ലാംകൂടി പുറത്തേയ്ക്കൊറ്റ ചാട്ടവാ… അതും നമ്മളീ വഴീക്കിടക്കുമ്പോ കാണുന്നമാരി ഉണങ്ങിയ സാനമല്ല, തൂറ്റല് പിടിക്കുമ്പോ പോകൂല്ലേ… അതേപോലെ നല്ല വളവളാന്ന് ചീറ്റിയൊഴുകുന്ന പരുവം… പിന്നതൊക്കെ കഴുകി…”””