“”…അവന്റമ്മൂമ്മേടൊരു ഓട്ടോ..!!”””_ ന്നും ചീറിക്കൊണ്ടവൾ കയ്യിലിരുന്ന കുപ്പികൊണ്ട് ഓട്ടോയെ എറിയാനോങ്ങി…
അതിനു പിന്നേയും നാലുതെറീംവിളിച്ചു ബുള്ളറ്റിലേയ്ക്കുകേറി അതു സ്റ്റാർട്ടാക്കുമ്പോഴാണ് അടുത്തയേണി…
ഒരുകയ്യിൽ മീൻകുപ്പിയും മറ്റേകയ്യിൽ പേഴ്‌സുംപിടിച്ചുനിന്ന് നടുറോഡിലേയ്ക്കു നീട്ടിയൊരെമണ്ടൻ വാള്…
വാളിന്റെകൂട്ടത്തിൽ കൊടലോപണ്ടമോ വല്ലതും ചാടിപ്പോയിട്ടുണ്ടോന്ന് കോലുകൊണ്ടു ചികഞ്ഞുനോക്കേണ്ട അവസ്ഥയും…
…എന്നാലാ വാളോടുകൂടി ഷെഡ്ഡിലായ മീനാക്ഷിയെ പിടിച്ചു പിന്നിലിരുത്തിയാൽ അങ്ങെത്തോ..?? പകുതിയ്ക്കുവല്ലതും ചാടിപ്പോയാൽ അതിനും ഞാൻ കണക്കുപറയണം.!
അതോർത്തപ്പോൾ റിസ്ക്കെടുക്കാൻ തോന്നീല…
അതുകൊണ്ടു വണ്ടിയുടെ പിന്നിലേയ്ക്കു കയറ്റിയിരുത്തി, അവൾടെ ഷോളുകൊണ്ട് ചേർത്തുപിടിച്ചു വയറ്റിൽകെട്ടിയാണ് തിരികെക്കൊണ്ടുവന്നത്…
വരുന്നവഴിയ്ക്കും ഞരങ്ങുവേം ബഹളംവെയ്ക്കാൻ ശ്രെമിയ്ക്കുകേമൊക്കെ ചെയ്തെങ്കിലും ഒരുവിധത്തിലങ്ങെത്തിയ്ക്കുവായ്രുന്നു…
എങ്കിലും മീനാക്ഷിയെ ആ അവസ്ഥയിൽ കൊണ്ടുച്ചെല്ലുന്നത് ആരേലുംകണ്ടാൽ മാനംപോകുമെന്നുറപ്പായതിനാൽ ബുള്ളറ്റ് പുറത്തുനിർത്തുവായ്രുന്നു…
ശേഷം നെഞ്ചിലെ കെട്ടഴിച്ചിറങ്ങിയ ഞാൻ പാതിമയക്കത്തിലായ്രുന്ന മീനാക്ഷിയെ വലിച്ചിറക്കി മതിലിലേയ്ക്കു ചാരിനിർത്തി…
പിന്നെ ഗെയ്റ്റിന്റെവിടവിലൂടെ ഒളിഞ്ഞുനോക്കി, മുറ്റത്തൊന്നും ആരുമില്ലെന്നുറപ്പിച്ചശേഷമാണ് അവളേയും പിടിച്ചകത്തേയ്ക്കു കേറീത്…
എന്നാൽ കാലുനിലത്തുറയ്ക്കാതെ പലവട്ടം തെക്കുവടക്കുപോയ മീനാക്ഷിയെ, മറ്റൊരുവഴിയുമില്ലാതെ ഞാനെടുത്തു തോളിലേയ്ക്കിട്ടു…