എന്റെ സുൽത്താന [Marin]

Posted by

ഹൈ.. അയ്യേ.. അവൾ ചിരിച്ചു..

അതോ വല്ല boy friend ഉണ്ടോ അറേഞ്ച് ചെയ്യാൻ.. ഞാൻ അവളെ ഒരു കള്ള നോട്ടം നോക്കി.

അയ്യോ ചേച്ചി.. ബോയ് ഫ്രണ്ട് ഒന്നും അല്ല.. അവൾ നാണത്തോടെ പറഞ്ഞു.

” പിന്നേ.. ഞാൻ വിട്ടില്ല..

സീക്രെട് ആണ് എന്നാലും ചേച്ചിയോട് പറയാം കേട്ടോ.. ബിവറേജിൽ ഞങ്ങൾക്ക് പരിചയം ഉള്ള ഒരു ചേച്ചി ഉണ്ട്. ഹോസ്റ്റലിലെ ഒരു ഫ്രണ്ട്ആണ്

പരിചയപ്പെടുത്തി തന്നത്

അവരോട് പറഞ്ഞാൽ അവർ ഒരു പയ്യന്റെ കയ്യിൽ കൊടുത്തു വിടും.. കാശ് അവന്റ കയ്യിൽ കൊടുത്താൽ മതി. അവൾ ചെവിയിൽ പറഞ്ഞു.

കൊള്ളാലോ നിങ്ങളുടെ സെറ്റപ്പ്.. ഞാൻ ചിരിച്ചു. അപ്പോഴേക്കും കൃഷ്ണ അങ്ങോട്ട്‌ കയറി വന്നു.

ഞാൻ ചായ അവൾക് കൊടുത്തു.

മേഘ എവിടെ.. സോഫി ചോദിച്ചു.

തലവേദന പറഞ്ഞു കിടക്കുന്നു. കൃഷ്ണ പറഞ്ഞു.

കൃഷ്ണ അവളെ വിളിച്ചു എണീപ്പിക്ക്.. മതി കിടന്നത്.. സോഫി പറഞ്ഞു. കൃഷ്ണ റൂമിൽ പോയി.

സോഫി ഇവളും ഉണ്ടോ കഴിക്കാൻ..?

ഞാൻ ചോദിച്ചു.

അയ്യോ അത് ഒരു അമ്പലവാസി ആണ് പാവം.. സോഫി പറഞ്ഞു.

ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ കൃഷ്ണ മേഖയുടെ നെറ്റിയിൽ ബാം പുരട്ടി കൊടുക്കുക ആണ്.

നീ ഒന്ന് കുളിക്ക്.. മേഘ ഒക്കെ ശരി ആവും.. ഞാൻ പറഞ്ഞു.

മേഘ മടിയോടെ കിടന്നു..

എണീറ്റ് ചെല്ലെടീ.. നിന്റെ കഴിഞ്ഞു വേണം എനിക്ക് കുളിക്കാൻ.. അവൾ പറഞ്ഞു.

ഒരുവിധം ഉന്തി തള്ളി ഞങ്ങൾ അവളെ ബാത്‌റൂമിൽ ആക്കി. കുളിച്ചു കഴിഞ്ഞപ്പോ മേഘ ഉഷാർ ആയി..

എങ്ങനെ ഉണ്ട്.. ഞാൻ ചോദിച്ചു.

ഇപ്പൊ ഒക്കെ ചേച്ചി. സുഖം ഉണ്ട്.. മേഘ ഡ്രസ്സ്‌ ഇടുന്നിടക്ക് പറഞ്ഞു.

അവൾ മുട്ട് വരെ ഉള്ള മിഡിയും ഒരു ലൂസ് ടീ ഷർട്ടും ധരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *