പത്മയ്ക്ക് കുറച്ച് ആശ്വാസം ആകട്ടെ എന്ന് പറഞ്ഞ് ഞാൻ പത്മയുടെ
കൈകോർത്തു പിടിച്ചു…
പത്മാ അപ്പോൾ തന്നെ എന്നെ നോക്കി…
ഞാൻ തിരിച്ച് പത്മയെയും നോക്കി…
പത്മയുടെ കണ്ണ് കണ്ടു എനിക്ക് തന്നെ ഒരു പേടി തോന്നി…
ഒരുപാട് കരഞ്ഞു വറ്റി വരണ്ട കണ്ണുകൾ കൂടാതെ
ചുവന്നിരിക്കുകയാണ്…
ഒന്ന് രണ്ട് ദിവസം ഈ വിഷമം കാണുമെന്ന് എനിക്കറിയാം.
അതിനുശേഷം എല്ലാം ശരിയാവും എന്ന് ഞാൻ ചിന്തിച്ചു…
കുറച്ചുനേരം ഞാനും പത്മയും സോഫയിൽ ഇരുന്നു ഒന്നും മിണ്ടാതെ…
എന്നിട്ട് ഞാൻ പറഞ്ഞു പത്മേ വാ നീ ഒന്നും കഴിച്ചില്ലല്ലോ…
ഞാൻ അകത്തു പോയി അവിടെ വച്ചിരുന്ന ആഹാരം എടുത്തു ഡൈനിങ് ടേബിളിൽ വച്ചു….
എന്നിട്ട് ഞാൻ പത്മയെ നിർബന്ധിച്ച് സോഫയിൽ നിന്ന് എണീപ്പിച്ചു
ഡൈനിങ് ടേബിളിൽ കൊണ്ട് ഇരുത്തി…
എത്ര പറഞ്ഞിട്ടും കഴിക്കുന്നില്ല പത്മ….
ഞാൻ പിന്നെ നിർബന്ധിച്ചു അവസാനം പത്മ കഴിച്ചു…
എന്നിട്ട് ഞാൻ പത്മയോട് യാത്ര പറഞ്ഞു…
ഞാൻ നാളെ വരാം എന്ന് പറഞ്ഞ് ഇറങ്ങി…
അന്ന് ഉറങ്ങിയിട്ട് അടുത്ത ദിവസം എണീറ്റപ്പോഴേക്കും വല്ലാത്തൊരു
മൂഡ് ഓഫ് …
അർച്ചന ബാംഗ്ലൂരിൽ പോയി കൂടാതെ പത്മയാണെങ്കിൽ ഒന്ന്
ചിരിക്കുന്നത് പോലുമില്ല…
അർച്ചന രാത്രി തന്നെ ബാംഗ്ലൂരിൽ എത്തി.. എന്നിട്ട് എന്നെ ഫോണിൽ
വിളിച്ചിരുന്നു, കാര്യങ്ങളൊക്കെ തിരക്കി..
അവളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി അർച്ചനയും മൂഡ്
ഓഫ് ആണ്…
ഞാൻ മനസ്സിൽ വിചാരിച്ചു ഏതായിരുന്നാലും എല്ലാ സിറ്റുവേഷനും
നമ്മൾ കൈകാര്യം ചെയ്യാനുള്ളത് അല്ലേ, ഈ സന്ദർഭവും നന്നായി