പാത്തൂന്റെ പുന്നാര കാക്കു 7
Pathoonte Punnara Kaakku Part 7 | Author : Afzal Ali
[ Previous Part ] [ www.kkstories.com]
“ഇക്കാ… ഞാനൊരു കാര്യം പറഞ്ഞാൽ മുടക്ക് പറയരുത്…’
നിയാസിന്റെ തോളിൽ തല ചായ്ച്ചു 12 മണിയാവാൻ കാത്തിരിക്കുന്ന അഭിന നിയാസിനോട് പറഞ്ഞു.
“എന്താ കാര്യം?”
“ഇത്ത ഹോസ്പിറ്റലിൽ കിടക്കുവല്ലേ… നമുക്ക് കേക്ക് അവിടുന്ന് കട്ട് ചെയ്താലോ? ഞാൻ എന്റെ ആഗ്രഹം പറഞ്ഞു എന്നെ ഉള്ളൂ”
അഭിനയെ എണീപ്പിച്ചു മാറ്റി അവൻ മറുപടി പറയാതെ റൂമിലേക്ക് നടന്നു. നിയാസ് ഒന്നും മിണ്ടാതെ റൂമിലേക്ക് പോയപ്പോൾ അഭിനയുടെ മുഖം മങ്ങി. അവൾ തല താഴ്ത്തി സോഫയിൽ ഇരിക്കുമ്പോൾ നിയാസ് ഒരു കവറുമായി റൂമിനു വെളിയിലേക്ക് വന്നു.
“പോയി ഡ്രസ്സ് മാറി വാ…”
“ഇത് എന്താ?”
“എന്റെ പെണ്ണിന് മേടിച്ച സാരി. പോയി ഉടുത്തു വാ”
നിയാസിനെ കെട്ടിപിടിച്ചു അവന്റെ കവിളിൽ മുത്തം നൽകി അവൾ റൂമിലേക്ക് നടന്നു. കുളിച്ചു ഡ്രസ്സ് മാറി സോഫയിലേക്ക് വന്നിരുന്ന നിയാസിന്റെ കണ്ണിനു കുളിർമ പകർന്നു കൊണ്ട് അഭിന ഒരു അപ്സരസിനെ പോലെ ഇറങ്ങി വന്നു.
മഞ്ഞയിൽ വെള്ള പൂക്കൾ കൊണ്ട് അലങ്കരിച്ച കോട്ടൺ സാരി അഭിനയുടെ ശരീരത്തിന് മാറ്റു കൂട്ടി. സാരിയോട് ഇണങ്ങി നിൽക്കുന്ന സ്ലീവ്ലെസ് ബ്ലൗസ് അവളുടെ ശരീരത്തിൽ ഒട്ടി നിൽക്കുന്നു. പൊക്കിളിനു താഴെ ഉടുത്തിരിക്കുന്ന സാരിക്കും ബ്ലൗസിനും നടുവിൽ പരന്ന വയറും പൊക്കിളും നിയാസിന്റെ കണ്ണുകൾക്ക് ദൃശ്യവിരുന്നേകി.