“ഈ കാര്യത്തിൽ നമുക്ക് ശരിയെന്നുതോന്നുന്നത് ചെയ്യുക, സാഹചര്യവും, സന്ദർഭവും, ആവശ്യവും അനുസരിച്ച് നമ്മളുടെ ശരിയിലൂടെ മുന്നോട്ട് പോകുക, നമ്മുടെ ശരി ഒരുപക്ഷേ മറ്റുള്ളവർക്ക് തെറ്റായി തോന്നാം”
ഒന്ന് നിർത്തിയിട്ട് വീണ്ടും തുടർന്നു “നോക്കു നമ്മളെ ഒരാൾ കൊല്ലാൻ ശ്രമിക്കുന്നു അയാളെ കൊന്നെങ്കിൽ മാത്രമേ നമ്മുടെ ജീവൻ നിലനിർത്താൻ കഴിയുവെങ്കിൽ നമ്മളത് ചെയ്യുമ്പോൾ നമുക്ക് ശരിയും സമൂഹത്തിന് അത് തെറ്റുമാകുന്നപോലെ…
ഒരാളുടെ ഉള്ളിൽ ഇങ്ങനെയൊരാഗ്രഹം വീണുകഴിഞ്ഞാൽ അതായി തീരാതെ അത് പൂർണ്ണമായി വിട്ടുപോകില്ല, ചില ആഗ്രഹങ്ങൾ മനസ്സിൽ അങ്ങനെ കുടിയിരിക്കും, അവയുടെ പ്രത്യേകത അവ നമ്മെ ശല്യം ചെയ്യില്ല എന്നതാണ് ഇത്തരം ഒരാഗ്രഹം മനസ്സ് നമ്മളെ അറിയിക്കുകയുമില്ല, പക്ഷേ ഉള്ളിൽ ഉറങ്ങികിടക്കുന്ന ആ ആഗ്രഹവുമായി കൂട്ടിയിണക്കാൻ അവസരം ഉണ്ടാകുമ്പോൾ അതിതീവ്രമായി അത് പുറത്ത് വരും, സാഹചര്യം വിശ്വാസയോഗ്യമെങ്കിൽ അതിനൊപ്പവും അല്ലെങ്കിൽ അതിൽനിന്നും മനസ്സ് മടങ്ങിപോകുകയും ചെയ്യും”
ടേബിളിരിരുന്ന ഗ്ലാസിൽ നിന്നും അല്പം വെള്ളം കുടിച്ചിട്ട് ഡോക്ടർ വീണ്ടും പറഞ്ഞു “ഒരു പ്രധാനപ്പെട്ട കാര്യം, സ്നേഹം പോലെ തന്നെയാണ് കാമവും, കുറച്ചെങ്കിലും കിട്ടിയിരുന്നേൽ എന്നല്ലാവരും പറയും, പക്ഷേ കിട്ടിതുടങ്ങുമ്പോൾ അതുവരെ കിട്ടിയതൊന്നും പോരാ ഇതിനുമപ്പുറത്തേക്ക് വേണം എന്ന ആവശ്യക്കാരാണ് കൂടുതലും”
എന്നെയൊന്ന് നോക്കിയിട്ട് വീണ്ടും പറഞ്ഞു “ഞാൻ കാമത്തിനെ കുറിച്ച് പറഞ്ഞത് നിങ്ങൾ ചോദിച്ച ‘അവിഹിതം’ അത് സ്നേഹത്തിന് വേണ്ടിയല്ല മറിച്ച് കാമത്തിന് വേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടാണ്, കാരണം ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി നിങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടാകാം അതിൽ തെറ്റുപറയാനില്ല, എന്നാൽ കിട്ടിതുടങ്ങുമ്പോൾ ഇത്രയും പോരാ ഇനിയും വേണം എന്ന ചിന്തയാകും നിങ്ങൾക്ക്”