മുടി നരച്ചുതുടങ്ങിയ, മുഖത്തും ശരീരത്തിലും പ്രായം തെളിഞ്ഞുനിൽക്കുന്ന എന്നെ… ഈ ചോദ്യം എന്നെ വല്ലാത്ത ആശയകുഴപ്പത്തിലാക്കി, പ്രേമം ആയിരിക്കാനുള്ള സാധ്യത വളരെ കുറവ്, പിന്നെ കാമം ആയിരിക്കും, എങ്കിലും തമ്മിലുള്ള പ്രായവ്യത്യാസം കൊണ്ട് അതുറപ്പിക്കാനും എനിക്ക് സാധിച്ചില്ല.
ഇങ്ങനെയുള്ള ചിന്തകളിൽമുഴുകി കൈകഴുകാൻ ചെന്നപ്പോൾ അവിടെയുള്ള കണ്ണാടിയിൽ ഞാൻ എന്റെ മുഖം നോക്കി, നര കൂടിയിരിക്കുന്നു, മുഖത്തൊക്കെ ചുളിവുകൾ വീണിരിക്കുന്നു, സങ്കടത്തോടെ ഞാൻ എന്റെ തുളുമ്പുന്ന യുവത്വം ഓർത്തു, കണ്ണുകൾക്ക് മാത്രമാണ് ആ പഴയ തിളക്കമുള്ളത് മറ്റെല്ലാം മങ്ങിയിരിക്കുന്നു, ആ യുവത്വം ഒരിക്കൽ കൂടി തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു, അവന്റെ നോട്ടം എനിക്ക് സമ്മാനിച്ച ആദ്യത്തെ ആഗ്രഹം!!!.
അപ്പോഴും യാഥാർഥ്യം ഉള്ളിൽ നിന്നും എന്നോട് ചോദിച്ചു “പ്രായമായില്ലേ ഇനിയെന്ത് പ്രേമം എന്ത് കാമം” അതോടെ ഞാൻ വീണ്ടും പഴയ വൈഷ്ണവി ആയി.
ഭക്ഷണം കഴിഞ്ഞ് കൂട്ടുകാരിയോട് യാത്രയും പറഞ്ഞ് കാർ പാർക്കിങ്ങിൽ എത്തിയപ്പോൾ എന്റെ കാറിന് വശത്തായി എന്നെ കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ വന്നപ്പോൾ മുതൽ അവൻ എന്നെ നോക്കുന്നുണ്ടാവണം അല്ലെങ്കിൽ എന്റെ കാർ അവനെങ്ങനെ അറിയും, അവനെ കാറിന്റെയടുത്തു കണ്ട അമ്പരപ്പോടെ ഞാൻ മുൻപോട്ട് നടക്കാനാകാതെ അവനെ നോക്കി നിന്നു, എന്നെ കണ്ടയുടൻ അവൻ കൈയ്യിൽ കരുതിയിരുന്ന ടിഷ്യൂ പേപ്പർ ഡോർ ഹാൻഡിലിൽ തിരുകിവച്ചിട്ട് നടന്നുനീങ്ങി,