അതുകൊണ്ടുതന്നെ വലിയ മാമനും വല്യമ്മമാർക്കും എല്ലാവർക്കും അമ്മയോട് ഒരു വാത്സല്യം നിറഞ്ഞ പെരുമാറ്റമാണ് പ്രത്യേകിച്ച് വലിയ മാമന്
എനിക്കിപ്പോഴും അറിയാം അന്നൊരു ദിവസം അച്ഛമ്മയും അമ്മയും പ്രശ്നമുണ്ടായിട്ട് അമ്മ വീട്ടിൽ നിന്ന് പിണങ്ങി പോയി
സത്യം പറഞ്ഞാൽ ചെറുതായിട്ടൊന്ന് അമ്മയെ അച്ഛൻ അടിച്ചു. “പോരേ”
പിന്നെ ആകപ്പാടെ ഒരു പുകയായിരുന്നു വീട്ടിൽ മൊത്തം വലിയ മാമൻ വന്നു ആകെ സീനായി
സത്യം പറഞ്ഞാൽ അച്ഛനെ അന്ന് അടി കിട്ടിയില്ല എന്നുള്ളു ബാക്കിയൊക്കെ അന്ന് അവിടെ കഴിഞ്ഞു
അച്ഛൻ മാപ്പ് പറഞ്ഞു കൊണ്ട് തിരിച്ച് അമ്മയെ വിളിക്കാൻ ചെന്നു പക്ഷേ അമ്മ തിരിച്ചു വീട്ടിലേക്ക് പോകാൻ കൂട്ടാക്കിയില്ല
സത്യം പറഞ്ഞാൽ അച്ചാച്ചനെ പേടിയില്ലാത്ത വല്യമ്മാമന് വരെ പേടിയാണ് എന്റെ അമ്മയെ
കാരണം ദേഷ്യം വന്ന ആൾ കുറച്ചു പ്രശ്നമാണ്
ആ പ്രശ്നത്തിന് ശേഷം പിന്നെ അമ്മയെ അച്ഛൻ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. എന്നാണ് സാരം
പിന്നെ കുറേക്കാലം അമ്മ വീട്ടുകാർ ഉണ്ടായിരുന്നു ഞങ്ങളുടെ കൂടെ വീട്ടിൽ
സത്യം പറഞ്ഞാൽ.
കസിൻസും മാമന്മാരും അച്ചാച്ചനും അമ്മമ്മയും വലിയമ്മമാരും ഒക്കെയായി.
പിന്നെയെല്ലാം ഒന്ന് കലങ്ങി തെളിഞ്ഞപ്പോൾ അമ്മ പറഞ്ഞു. ഞാൻ എന്തെങ്കിലും ജോലിക്ക് പോയാലോ എന്ന് ആലോചിക്കാ ആദ്യം എല്ലാവരും കുറെ എതിർത്തെങ്കിലും അമ്മ അമ്മയുടെ വാശിയിൽ ഉറച്ചുനിന്നു.
അങ്ങനെ ഞങ്ങടെ വാർഡിലെ ആശാവർക്കർ ആയി അമ്മയ്ക്ക് ജോലി കിട്ടി
പിന്നെ അവിടുന്ന് മുതൽ ഇതുവരെ അമ്മയാണ് കുടുംബം നോക്കിയത്
പിന്നെ 18 വയസ്സ് ആയപ്പോൾ ഞാൻ ചെറിയ ചെറിയ പണിക്കൊക്കെ പോകുമായിരുന്നു പക്ഷേ അതിൽ നിന്ന് അമ്മ എന്നെ വിലക്കി
പഠിക്കേണ്ട സമയത്ത് പഠിക്കണമെന്നും ആ സമയത്ത് ജോലിക്ക് പോയാൽ പിന്നെ പഠിത്തം മുന്നോട്ടു കൊണ്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും എന്നൊക്കെ പറഞ്ഞ് എന്നെ ഉപദേശിച്ചു.