എനിക്കിഷ്ടമല്ല.
എന്താ? കേട്ടില്ല
എനിക്കിഷ്ടമല്ലന്ന്
അവൾ തീർത്തും പറഞ്ഞു
അതെന്താ പൊന്നൂസ് അങ്ങനെ ഒരു ടോക്ക്
കഴിപ്പിച്ചു കഴിഞ്ഞ് പ്ലേറ്റുമായി അടുക്കളയിലേക്ക് പോകാൻ എഴുന്നേറ്റവളെ കൈയിൽ പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു
അവൾ കൈ തട്ടികൊണ്ട് അടുക്കളയിലേക്ക് പോയി
ഇതെന്തു മൈര് ഇവൾ കഴിഞ്ഞ ജന്മം വല്ല ഓന്ത് ആയിരുന്നോ?
എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നേ എന്നെ എന്റെ ദൈവമേ
ഒന്നു നോക്കിയില്ല പുറത്തെ കാഴ്ചകളിലേക്ക് പിന്നെ ശ്രദ്ധിക്കാൻ തുടങ്ങി ഞാൻ
പതിയെ കസേരയിലേക്ക് ഇരുന്നു.
കുറച്ചുകഴിഞ്ഞ് അവളും വന്ന് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു
“എങ്ങും നിശബ്ദത ഭയപ്പെടുത്തുന്ന നിശബ്ദത ”
പൊന്നൂസ്
ഹ്മ്മ് ചെറിയൊരു മഴക്കുള്ള കോൾ ഉണ്ടല്ലോ
ഹാ
പതിയെ പതിയെ വെളിച്ചത്തിനെ മറച്ചുകൊണ്ട് കാർമേഘങ്ങൾ അടുത്ത് വരാൻ തുടങ്ങി
അവൾ പുറത്തേക്ക് നോക്കി പറഞ്ഞു
അല്ലെങ്കിലും ഞാൻ എന്നെങ്കിലും പുറത്തിറങ്ങാൻ വേണ്ടി ആഗ്രഹിച്ചാൽ അന്ന് മഴ പെയ്യും
നാശം.
എന്റെ പൊന്നു മഴയെ ഇന്ന് പെയ്യല്ലേ നാളെ പെയ്താൽ മതി.
അവൾ മഴയോട് ആജ്ഞാപിച്ചു
ഓ പിന്നെ അച്ഛൻ മാധവൻ അല്ലേ മഴ
നീ പറയുന്നത് കേൾക്കാൻ ഞാൻ ഒന്ന് പുച്ഛിച്ചു കൊണ്ടു പറഞ്ഞു പതിയെ
എന്താ പറഞ്ഞെ?
എന്ന് ചോദിച്ചു കൊണ്ട് അവൾ കാലിലെ ചെരിപ്പ് ഊരി.
, എന്താ പൊന്നൂസ്സേ ഈ ചെയ്യുന്നേ
ആ ചെരിപ്പ് അവിടെ നിലത്തിട്ടെ
അത് കൈകൊണ്ട് തൊടണ്ട അയ്യേ അത് അപ്പിയാണ്
ഞാൻ അവളെ കയ്യിൽ നിന്നും ചെരുപ്പ് നിലത്തേക്ക് ഇട്ടു കൊണ്ട് പറഞ്ഞു
അല്ലെങ്കിൽ അവൾ എന്റെ പുറം ഇന്ന് പള്ളിപ്പുറം ആക്കും.
എന്ന് ബോധ്യമുള്ളതുകൊണ്ട് ഞാൻ അവളെ തടഞ്ഞു.