ഭയമല്ല ജാഗ്രതയാണ് വേണ്ടത്🤪
പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല കുറച്ചുനേരത്തേക്ക്
പെട്ടെന്നാണ് ട്ടപ്പേ ⚡
ഒരു ഇടി അങ്ങ് പൊട്ടി
പിന്നൊന്നും നോക്കിയില്ല അകത്തേക്ക് ഒരൊറ്റ ഓട്ടം ഒപ്പം അവളും ഓടിവന്ന അകത്തേക്ക് കയറി ബാൽക്കണിയിലേക്കുള്ള ഡോർ അടച്ചു
ഞാനും അവളും മുഖത്തോട് മുഖം നോക്കി കിതച്ചുകൊണ്ട് ചിരിച്ചു
” നീയും ഒരു മൊണ്ണ ഞാനും ഒരു മൊണ്ണ “🥲
ഞാൻ മനസ്സിൽ ചിന്തിച്ചു
ഞാൻ പോയി സോഫയിൽ ഇരുന്നു കൂടെ അവളും
അപ്പൂസ്
അവൾ പതിയെ വിളിച്ചു
ഹ്മ്മ്
പേടിച്ചോ
ഏയ് ഞാനോ
പിന്നെന്തിനാ ഓടിയത്
അത് ഞാൻ നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ചെയ്തതല്ലേ കൊച്ചുഗള്ളി.
അയ്യോ മതി മതി മതി മതി വീണിടത്ത് കിടന്ന് ഉരുണ്ടത് ഞാൻ സമ്മതിച്ചു
നീ ഓടിയല്ലോ അപ്പോ അതോ
ഇത്തവണ അവളൊന്ന് പ്ലിങ്ങി
“ഇപ്പോ ഒരു മനസ്സുഖം ”
അതെയ്യ്
ഹ്മ്മ്
ഞാനൊരു കാര്യം ചോദിക്കട്ടെ ഡാ
ഹ്മ്മ്
പറ്റില്ല എന്ന് മാത്രം നീ പറയരുത്
ആ നീ കാര്യം പറ പൊന്നൂസ്
ഇന്ന് ഞാൻ പറയാം പക്ഷേ അത് സാധിച്ചു തരണം ഒക്കെ ആണോ
യെസ്
നീ പറ മുത്തേ എല്ലാ ആഗ്രഹം സാധിച്ചു തരാനല്ലേ ഞാൻ ഇവിടെ നിൽക്കുന്നത്
ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.
“കൃഷ്ണൻകുട്ടി ഉദ്ദേശിച്ചത് മറ്റേതല്ലേ 😆”
അയ്യേ ഏതു നേരത്തും ഈയൊരു ചിന്ത മാത്രം കോന്തൻ
ഞാൻ അതൊന്നുമല്ല ഉദ്ദേശിച്ചത്
പിന്നെ
നീ പണ്ട് എന്നെ പ്രൊപ്പോസ് ചെയ്തത് ഓർക്കുന്നുണ്ടോ?
ആ നശിച്ച ദിനം ഞാൻ മറക്കാതിരിക്കുമോ
ഠപ്പേ🫲
ഒന്ന് കിട്ടി പുറത്ത്
ഇപ്പോളാണ് സംതൃപ്തിയായത് എനിക്ക്
നല്ല ക്ഷീണം🫠
കാര്യം പറയുമ്പോൾ തമാശ കളിക്കല്ലേ