“നീ ആരാടാ “…
എന്നു പറഞ്ഞു ഒരുത്തൻ ഫിജോയുടെ നേരെ കത്തി വീശി…ഫിജോ വലത്തെക്കും ഒന്നും മാറി കത്തിയിൽ രണ്ടു കൈയും കൊണ്ട് പിടിച്ചു…വീശിയവന്റെ വലത്തേ നെജിൽ തിരിച്ചു കത്തി കുത്തി ഇറക്കി..കൂടെ നിന്നവൻ പേടിച്ചു ഓടി പോയി…
അത്രയും വേഗം ആയിരുന്നു ഫിജോയുടെ മൂവ്… അന്ന് ഞാൻ തീരുമാനിച്ചത് ആണ്..അവന്റെ കൈയിൽ ചെന്ന് കേറില്ലന്ന്…
ആ സംഭവം ഒരു വലിയ തുടക്കം ആണ് എന്നു…എന്നികും അറിയില്ലാരുന്നു…
പിറ്റേ ദിവസം ഞാൻ അറിയുന്നേ…ഫിജോ ഈ നാട്ടിൽ നിന്നും പോയി എന്നാ…
**********************************************
ഷാരോൺ :ചേട്ടാ..ജോബിൻ ചേട്ടായി വിളിക്കുന്നു…
ജിറ്റോ എഴുന്നേറ്റു പോയി…ഷാരോണും അവന്റെ പുറകെ പോകാൻ തിരിഞ്ഞു…
ജിൻസി : നിൻ്റെ ഫിജോ ചേട്ടൻ എന്തിനാ നാട് വിട്ടു പോയെ…
ജിൻസി ഷാരോണിനോട് ചോദിച്ചു..അവനെ പിടിച്ചു നിർത്തി…
ഷാരോൺ :ഞാൻ കാണുന്നത് തോക്ക് പിടിച്ചു നോക്കുന്നെ ചേട്ടായി ആണ്…അവിടെ ഇവടെ ആയി കുറെ ആളുകൾ വീണു കിടന്നു ഉണ്ടായിരുന്നു…
മുഖം മുഴുവൻ ചോര…
ആശചേച്ചി :ടാ നീ കൂടെ…എയർപോർട്ടിൽ പോകാൻ പോകാൻ പറഞ്ഞു…
ഷാരോൺ മുഴുവൻ പറയും മുമ്പ് ആശ അങ്ങോട്ട് കയറി വന്നു…ഷാരോൺ പോയി…
ജിൻസി ഫിജോയെ അവസാനം കണ്ട ദിവസത്തെ ഓർത്തും…തന്റെ പ്രേമം അവനോട് പറയാൻ തീരുമാനിച്ച ദിവസം…
“അപ്പോൾ ഇത്ര ദിവസം ആയിട്ടും..ചെറിയ് ക്രഷ് പോലും എന്നോട് തോന്നിയില്ല “…