“എടാ വിനീതെ..”
“അഹ്..പറയെടാ” ഞാൻ കൈ തോർത്തിൽ തോർത്തിയ ശേഷം പറഞ്ഞു.
“എടാ.. ടീച്ചേഴ്സ് ട്രെയിനിംഗ് തുടങ്ങാൻ പോവുന്നു കേട്ടു.”
“ആണോ!!!” ഞാനാശ്ചര്യത്തോടെ ചോതിച്ച്.
“അതേടാ.. നീ ഇൻസ്റ്റിറ്റ്യൂട്ടിലെക്ക് വാ”
“ഹും ശരിയെടാ.. ഞാനൊരു 40mnts ൽ എത്താം”
“ഓകെ എന്നാ..”
“ഓകെടാ”
രാധികേച്ചിയുള്ളത് കരണം പുറത്തേക്ക് പോകാനും മടി! പക്ഷേ പൊയല്ലേ പറ്റൂ.. അതുകൊണ്ട് മുകളിലേക്ക് പോയി ബാഗോക്കെയെടുത്ത് താഴേക്കിറങ്ങി.
“അമ്മേ.. ഞാനൊന്ന് ഇൻസ്റ്റിറ്റ്യൂട്ടിൽ പോയിട്ട് വരാം.”
“വരുമ്പോൾ കുറച്ച് മീൻ വാങ്ങണേ”
“ഹും ശരി”
ഞാൻ നേരെ പിന്നാമ്പുറത്തേക്ക് ചെന്നു, രാധികേച്ചി അലക്കിയ തുണിയെല്ലാം വിരിച്ചിടുകയായിരുന്നു. ഞാൻ പയ്യെ പുറകിലൂടെ പോയി,
“ഠോ..!!!” ചെറുതായൊന്ന് പേടിപ്പിച്ചു. രാധികേച്ചി. ശരിക്കും പേടിച്ചു.
“അമ്മേ… എടാ വിച്ചു… നിന്നെ ഞാൻ!!!!” രാധികേച്ചി ദീർഘ ശ്വാസം വിട്ടു.
“ഞാൻ ശരിക്കും പേടിച്ചിട്ടോ!!”
“എങ്ങനെയാ രാവിലെത്തെപോലെയാണോ!!!??” ഞാനൊരു കള്ളച്ചിരിയോടെ ചോതിച്ചു.
“എടാ… അഹ്..” ബക്കറ്റിൽ നിന്നും കുറച്ച് വെള്ളം എൻ്റെ മുഖത്തേക്ക് തെറിപ്പിച്ചു.
“അയ്യേ.. എനിക്ക് ടൗണിൽ പോവാനുള്ളതാ”
“ഇത് നേരം നോക്കിയാലും വഷളതരമെല്ലാതെ പറയില്ല.. കൊരങ്ങൻ” അതും പറഞ്ഞ് ചേച്ചി തുണി വീണ്ടും വിരിച്ചിടാൻ തുടങ്ങി.
“അതെ.. ഞാനൊന്ന് ടൗണിൽ പോയിട്ട് വരാം” ഞാൻ അയയിൽ കൈവെച്ച് സ്വകാര്യമായി പറഞ്ഞു.
“എന്താ പെട്ടന്ന്?”
“ഇൻസ്റിറ്റ്യൂട്ട് വരെയൊന്ന് പോണം”
“വേഗം വരുമോ?” രാധികേച്ചി ചെറിയ മുഷിപ്പോടെ ചോതിച്ചു.