“വരാന്നേ…!! പിന്നെ.. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ട് മുകളിലേക്ക് വരണേ..?” ഞാൻ പ്രതീക്ഷയോടെ ചോതിച്ചു
“ആദ്യം സാറ് പോയിട്ട് വേഗം വാ.. എന്നിട്ട് ആലോചിക്കാം.!”
“മതി.. ഞാൻ വന്നിട്ട് മതി.!! എന്നാ പിന്നെ ഞാൻ പോയിട്ട് വരാം.”
“സൂക്ഷിച്ച് പോയിട്ട് വരണേ വിച്ചു”
“ഹും ശരി മുത്തേ…” അതും പറഞ്ഞ് കിസ്സ് ചെയ്യണപോലെ കാണിച്ചിട്ട് ഞാൻ മുറ്റത്തേക്ക് നടന്നു.
എത്രയും പെട്ടന്ന് ഉച്ചയായാൽ മതിയാരുന്നു എന്ന പ്രാർത്ഥനയോടെ ഞാൻ ഷെഡ്ഡിലേക്ക് വിട്ടു.
Bike എടുത്തിട്ട് കുറച്ച് ദിവസായി, പൊടിയൊക്കെ തട്ടി സ്റ്റാർട്ട് ചെയ്തു. ആള് ജാമ്പവാൻ്റെ കലത്തെയാണെങ്കിലും ഇപ്പോഴും നല്ല കോണ്ടീഷനാണ്, ഒറ്റ കിക്കിൽ സ്റ്റാർട്ടായി.
അങ്ങനെ വണ്ടിയുമെടുത്ത് ഞാൻ നേരെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിട്ടു. അവിടെ ചെന്നപ്പോഴാണ് മനസ്സിലായത് ട്രെയിനിംഗ് അടുത്ത് തന്നെ തുടങ്ങും എന്നും, ഇൻ്റിമേഷൻ ഉടൻ ഉണ്ടാവുമെന്നും.
ദൈവമേ എൻ്റെ രാജയോഗം തുടങ്ങുന്നതിൻ്റെ മുന്നേ അവസാനിക്കുകയാണോ! ഞാനെന്നോട് തന്നെ ചോതിച്ചു.
ആ ഒരു ടെൻഷനോടെ ഞാൻ നേരെ വായന ശലയിലേക്ക് വിട്ടു. എന്നിട്ട് നിതീഷിനെ വിളിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ അവൻ വന്നു.
“അല്ലാ മാഷേ… നിങ്ങൾക്ക് ഇങ്ങോട്ടേക്കുള്ള വഴിയൊക്കെ അറിയോ?!” നിതീഷ് കളിയാക്കി ചോതിച്ചു. ഞാനൊന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.
അവൻ എൻ്റെ അടുത്ത് വന്നിരുന്ന്,
“എന്താടാ… എന്താ വിഷമിച്ചിരിക്കുന്നെ?” നിതീഷ് എൻ്റെ ചുമലിൽ കൈ ഇട്ടുകൊണ്ട് ചോതിച്ചു.
ഞാൻ കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു,