ഞങ്ങൾ അമ്മയ്ക്ക് കിട്ടിയ വസ്തുവിൽ ബാക്കി പൈസക്കൊണ്ട് ഒരു വീട് തല്ലിക്കുട്ടി… ഉള്ളതുകൊണ്ട് സമാധാനമായി ജീവിക്കാമെന്നു കരുതിയതാ അപ്പോഴാണ് ചേച്ചിയുടെ ഭർത്താവ് അവകാശവുമായി വന്നത് അതിന്റെ പേരിൽ അച്ഛനെയും അമ്മയെയും ചീത്ത വരെ വിളിക്കും… ഗർഭിണിആയ ചേച്ചിയെ ഉപദ്രവിക്കും കുഞ്ഞു ആയിട്ടും അയാൾ ഇതിക്കെ തുടർന്നു..
ഒടുവിൽ ഒന്നും കാണാൻ കഴിയാതെ അച്ഛൻ പോയി…. എന്നിട്ടും അയാൾ വിട്ടില്ല വീട്ടിൽ. നല്ല സാമ്പത്തികം ഉള്ളതാണ് എന്നിട്ടും അയാൾ.. ഞങ്ങൾ 2 ചെറിയ പെൺകുട്ടികളും പ്രായമായ അമ്മയും, സ്വന്തം ഭാര്യയെയും കുഞ്ഞിനേയും പറ്റി ഓർക്കില്ല.. നല്ല മനസുള്ള കുറെ ആൾക്കാർ കാരണം എന്റെ പഠനം തുടർന്നു..
അനിയത്തി psc കോച്ചിങ്ങും കമ്പ്യൂട്ടർ സെന്റർ ജോലിയും… ലീവിന് വന്നാൽ അയാൾ ഞങ്ങളുടെ വീട്ടിൽ വരും മദ്യപിച്ചിട് വന്നു ചേച്ചിയെ ഉപദ്രവിക്കും… അതൊക്കെ കണ്ടു സഹിക്കാനാകാതെ ഈ വീട് കൊടുക്കാമെന്നു പറഞ്ഞപ്പോൾ അതിനു അന്ന് പറഞ്ഞ വില കിട്ടില്ല അത്രേ..
അതൊന്നും പോരാത്തതിന് എന്നോടുള്ള അയാളുടെ പെരുമാറ്റം മോശം ആയിരുന്നു “നിന്റെ ചേച്ചിയെ ഇനി ഒന്നിനും കൊള്ളില്ല നീ ഒന്ന് മനസ് വെച്ചാൽ ഞാൻ എല്ലാം വേണ്ടാന്ന് വെക്കാമെന്നു വരെ പറഞ്ഞു ” ഇതൊക്കെ കേട്ട് അവൾ മൂകയായി ഇരുന്നു.. ഞാൻ തുടർന്നു
അനിയത്തി എങ്കിലും രെക്ഷ പെടാൻ ജോലി ചെയ്തിരുന്ന കടയിലെ ആളിന്റെ സഹായത്തോടെ എറണാകുളത്തു ഹോസ്റ്റൽ സൗകര്യം ഉള്ള ഒരിടത് ജോലി സെരിയാക്കി.
അയാളെ ഉപേക്ഷിക്കാൻ പറഞ്ഞാൽ ചേച്ചി കേൾക്കില്ല അനുഭവിക്കുക തന്നെ വിധി അല്ലാതെന്താ.. എന്നോടുള്ള പെരുമാറ്റം cash വാങ്ങാനുള്ള ഒരു അടവായിട്ടായിരുന്നു ഞാൻ കരുതിയത് ആ സംഭവത്തിന് മുന്നേ വരെ