തിരികെ വന്നു ഫോൺ നോക്കിയപ്പോൾ വീട്ടിൽ നിന്നും പിന്നെ നയനയുടെയും മിസ്സ്ഡ് calls ആദ്യം അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ തിരക്കി… പിന്നെ നയനയെ വിളിക്കാൻ തുടങ്ങിയപ്പോൾ അവളുടെ call ഇങ്ങോട്ട് വന്നു…
അവൾ ഭയകര എക്സിറ്റെമെന്റിൽ ആണ് സംസാരം… എടി നമ്മുടെ പഴയ കൂട്ടുകാരെ ഒക്കെ കാണാറുണ്ടോ, നിന്റെ അരുൺ എന്തിയെ,+2 കഴിഞ്ഞു നീ എന്താ പഠിച്ചേ, അമ്മ അച്ഛൻ ഒക്കെ എന്ത് പറയുന്നു.. നിന്റെ ചേച്ചിയും അനുജത്തിയും എന്ത് പറയുന്നു
എടി ഒണക്ക കൊഞ്ചേ നീ ഇങ്ങനെ ചോദിച്ചോണ്ടിരുന്നാൽ ഞാൻ എങ്ങനെ പറയും
എന്നാ നീ പറ ഓരോന്നായി
പഴയ കൂട്ടുകാർ അമൃത ഇടയ്ക്ക് വിളിക്കും ബാക്കി ആരുമായും അത്ര വിളിയൊന്നും ഇല്ല ഓരോത്തരും ഓരോ വഴിക് പോയില്ലേ പിന്നെ ഞങ്ങളുടെ വീടൊക്കെ വിറ്റാരുന്നു ഇപ്പൊ അമ്മയുടെ നാട്ടില താമസം
അരുൺ +2 കഴിഞ്ഞപ്പോഴേ ബ്രേക്ക് അപ്പ് ആയി
അച്ഛൻ പോയി 2 വർഷം മുൻപ് അമ്മ സുഖമായി ഇരിക്കുന്നു
ചേച്ചിയുടെ കല്യണം കഴിഞ്ഞു 2 വയസുള്ള ഒരു കുട്ടി ഉണ്ട്
അനിയത്തി ഇപ്പൊ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലിക്ക് പോകുന്നു
ഞാൻ ഇപ്പൊ ഇവിടെ ഒരച്ച ആയി നാട്ടിൽ ദിവസവും പോയി വരാൻ പറ്റുന്ന ദൂരത്തു ആയിരുന്നു പക്ഷെ ഇവിടെ കുറച്ചൂടെ സാലറി പാക്കേജ് ഒക്കെ കിട്ടും, ഫുഡിന്നും അക്കൗമോടാഷനും അലവൻസും തരും ഇത്രയൊക്കെയാണ് എന്റെ കാര്യങ്ങൾ ഇനി നിന്റെ കാര്യങ്ങൾ പറയു
നിനക്ക് സ്കൂൾ സമയത്ത് വേറെ കൂട്ടുകാർ ഒക്കെ ആരുന്നല്ലോ നമ്മളെ ഒന്നും mind ചെയ്യില്ലാരുന്നല്ലോ അവൾ പരിഭവം പറഞ്ഞു…അവളുടെ കാര്യങ്ങളും പറഞ്ഞു അങ്ങനെ കത്തി വെപ്പ് തുടർന്നു കൊണ്ടേയിരുന്നു… സമയം 11.30 കഴിഞ്ഞു