അവളുടെ ഫ്രണ്ട്സിനെ പരിചയപ്പെട്ടു ടീന -നഴ്സിംഗ് ട്യൂറ്റർ ആണ് പിന്നെ സംവൃത – ഫോറെൻസിക് സയൻസ് സ്റ്റുഡന്റ് നല്ല പെരുമാറ്റം രണ്ട് പേരും… ദോശ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു ഞാനും നയനയും കഴിച്ചു അവർ നേരത്തെ കഴിച്ചു ഞങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു..
ടീനയും, സംവൃതയും നന്നായി ഡ്രസ്സ് ചെയ്തിരിക്കുന്നു നയന ഞാൻ റെഡിയായി വരാമെന്നു പറഞ്ഞു അവൾ അകത്തേക്ക് പോയി… തിരിച്ചു വന്ന അവളെ കണ്ടു ഞാൻ വീണ്ടും അത്ഭുതപ്പെട്ടു…
എന്നാലും ഒണക്ക കൊഞ്ചു പൊലിരുന്ന കൊച്ചു എന്നാലും എങ്ങനാടി ഇങ്ങനെ മാറാൻ പറ്റിയെ
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു… നിന്റെ ഗ്ലാമറും പോയിട്ടില്ലല്ലോ… പണ്ട് എത്ര കൊതിച്ചിട്ടുള്ളതാ നിന്നെ പോലെ ആകാൻ ഞാൻ മാത്രമല്ല ക്ലാസിലെ എല്ലാരും ഇപ്പൊ കളർ കുറച്ചു കുറഞ്ഞുന്നെ ഉള്ളു സുന്ദരിക്കോത എന്ന് പറഞ്ഞു എന്റെ കവിളത്തു നുള്ളി
ഞങ്ങൾ അവിടുന്ന് ഇറങ്ങി കുറച്ചു മാളിലൊക്കെ കുറച്ചു കറങ്ങി നല്ലൊരു റെസ്റ്റോറന്റ്ൽ നിന്നും ഫുഡ് കഴിച്ചു വർഷങ്ങൾക് ശേഷമാണു ഇങ്ങനെ ഒരു ബിരിയാണി… നൂൺ ഷോ സിനിമയ്ക് കയറി, വൈകുന്നേരം പാർക്കിൽ പോയി കുറെ നേരം ഇരുന്നു എന്റെ മനസു നന്നായി റിഫ്രഷ് ആയി
എടി എനിക്ക് 8 മണിക്ക് മുന്നേ അവിടെ കേറണം അല്ലേൽ ആ തള്ളച്ചി എന്നെ കൊല്ലും
ഡോ നിങ്ങൾ വിട്ടോ ഞാൻ ഈ വെള്ള പറ്റയെ കൊണ്ട് വിട്ടിട്ടു വരാം.. അവർ ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു ഇറങ്ങി
ഞങ്ങളും അവിടുന്ന് ഇറങ്ങി അവൾ വീണ്ടും ആ മാളിൽ കയറി
എടി പോത്തേ എനിക്ക് പോകണം നീ രാവിലെ ഒന്നും വാങ്ങാതെ ഇപ്പൊ ഈ സമയമില്ലാത്ത നേരത്താണോ 7 ആയി