ഒന്ന് പെടയ്ക്കാതെ നില്ല് പെണ്ണെ ഞാൻ ഒരു കാര്യം മറന്ന് ഇപ്പൊ വാങ്ങിയില്ലേ പറ്റില്ല അതാണ് ഞാൻ നിന്നെ റൂമിൽ കയറ്റി വീട്ടിട്ടെ പോകു പോരെ..
ഒഹ്ഹ്ഹ് ആയിക്കോട്ടെ
ഒരു ലേഡീസ് വെയർ ഷോപ്പിൽ കയറി അവൾ ഡ്രസ്സ് തിരയാൻ തുടങ്ങി… girls ആണ് സ്റ്റാഫ് മുഴുവൻ ഒരാൾ സഹായത്തിനായി വന്നു
hello മാഡം good evening… തിരച്ചിലിനിടയിൽ അവൾ good ഈവെനിംഗ് പറഞ്ഞു
സ്റ്റാഫ് : മാഡം മാഡത്തിന്റെ സൈസ് അപ്പുറത്തെ റൗയിൽ അവിടെ നോക്കാം വരൂ…
നയന : ഓഹ് എനിക്കല്ല ഇവളുടെ സൈസ് ആണ് വേണ്ടത്…
ഓഹ് ok മാഡം നോക്കിക്കോളും
ഞാൻ ഞെട്ടി പോയി… എടി എനിക്ക് വേണ്ട എന്റെ കയ്യിൽ ഇഷ്ട്ടം പോലെ ഡ്രസ്സ് ഉണ്ട് ഞാൻ സ്റ്റാഫ് കേൾക്കാതെ അവളുടെ ചെവിയിൽ പറഞ്ഞു
നീ മിണ്ടാതിരിക്കു ഞാനല്ലേ വാങ്ങുന്നെ…
ഞാൻ സത്യത്തിൽ അത്ര നല്ല ഡ്രസ്സ് അല്ല ഇട്ടിരുന്നത് അതാവൾ മനസിലാക്കിയതിൽ എനിക്ക് സങ്കടം തോന്നി ഒരു ഡ്രസ്സ് എടുത്തിട്ട് തന്നെ മാസങ്ങൾ ആയി.. എനിക്ക് അപഹാർഷത്ത ബോധo തോന്നി… 3 ടോപ്പും, പാന്റ്സുo എന്നിക്കു തന്നിട്ട് പറഞ്ഞു
ഡി നീ പോയി ഇട്ടു നോക്കിട്ടു വ… ഞാൻ മനസില്ല മനസോടെ നിന്നു
എടി പോത്തേ നിനക്ക് പോകേണ്ടതല്ലേ പെട്ടന്നാകട്ടെ… ഞാൻ വേഗം ഡ്രസ്സ് വാങ്ങി പോയി ഇട്ടു നോക്കി നല്ല ഫിറ്റ് ആണ് ശരീരത്തിന്റെ മുഴുപ്പുകൾ എല്ലാം കൃത്യം custom made പോലെ … ഒരുപാട് നാളായി സ്വന്തം ശരീരം പോലും ശ്രെധിച്ചിട്… ഞാൻ അവളെ വിളിച്ചു കാണിച്ചു
സൂപ്പർഡി… മോളെ സെറ്റ്… ഇത് മതി ഒരെണ്ണം ഇട്ടമതി ബാക്കിയൊക്കെ സെയിം അളവാണ്