സിദ്ധു: ശരി ഡീ…
ഫോൺ കട്ട് ചെയ്തു അവൻ മനോജ് നെ വിളിച്ചു ആദ്യം. ശില്പ യുടെ കാൾ ഉം ഉണ്ടായിരുന്നു. പക്ഷെ മനോജ് ൻ്റെ കാൾ പലതവണ വന്നിരുന്നു അവനു.
മനോജ് അപ്പോൾ കാൾ വെയ്റ്റിംഗ്…
സിദ്ധു ശില്പ നെ വിളിച്ചു.
ശില്പ: മച്ചാനെ… എവിടെ? കുറെ നേരം ആയല്ലോ വിളിച്ചിട്ട്? ജോ ആയിരുന്നെന്ന് തോന്നുന്നല്ലോ. കാൾ ൻ്റെ ദൈർഖ്യം കണ്ടിട്ട്.
സിദ്ധു: പോടീ.. ജോ ഒന്നും അല്ല. വേറെ ഒരു കാൾ ആയിരുന്നു.
ശില്പ: ഓ… ഗുണ്ടാ ഗാങ് ൻ്റെ കാൾ ആയിരുന്നോ?
സിദ്ധു: പോടീ… നീ പറ.
ശില്പ: അവൾ അല്ലെന്നു എനിക്ക് അറിയാം, ഞാൻ അവളെ വിളിച്ചിരുന്നു. അവളെ കിട്ടിയപ്പോൾ മനസിലായി നീ അവൾ ആയിട്ട് അല്ല കാൾ എന്ന്. അല്ല ഡാ, അവൾ മുഴുവൻ ആയി നിൻ്റെ മുന്നിൽ സാഷ്ടാംഗം വീണല്ലോ. എന്നിട്ടും എന്താ ഡാ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടോ നിനക്ക്?
സിദ്ധു: ഏയ്.. അവൾ ഒരു പാവം അല്ലെ ഡീ… ഒരു കഥ ഇല്ലാത്ത പെണ്ണ്.
ശില്പ: ഹഹ.. നീ പറഞ്ഞത് ശരി ആണ്. അതുകൊണ്ട് ആണ് എന്നോട് നിൻ്റെ കാര്യത്തിൽ ഒക്കെ ഈ വഴക്ക് ഇടുന്നത്. പാവം ആട, നിന്നോട് ഒടുക്കത്തെ ക്രഷ് ആണ് അവൾക്ക്.
സിദ്ധു: എന്ത് പറഞ്ഞു?
ശില്പ: ഞാൻ വിളിച്ചപ്പോൾ ആൾക്ക് ഒരു സങ്കടം പോലെ
സിദ്ധു: എന്തിനു?
ശില്പ: നിന്നോട് ഒരു ഡ്രൈവ് നു പോകാം എന്ന് പറഞ്ഞോ അവൾ?
സിദ്ധു: ഹാ, ഞാൻ ഒഴിവാക്കി.
ശില്പ: അതാണ് ഇപ്പോഴത്തെ അവളുടെ പ്രശ്‍നം. നീ അവളെ ഒഴിവാക്കുവാണെന്നൊരു തോന്നൽ. അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടം ആട. നീ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ അവൾ ഹാപ്പി ആയി. പിന്നെ അവസാനം സങ്കടപ്പെട്ടു ആണ് പോയത്, വേറെന്തൊക്കെയോ ആഗ്രഹിച്ചു എന്ന് തോന്നുന്നു.