സിദ്ധു: എന്താ മനോജ്?
മനോജ്: നിനക്ക് അറിയാത്തത് ഒന്നും അല്ല ഡാ. നീ എവിടാ?
സിദ്ധു: ഞാൻ കലൂർ.
മനോജ്: എനിക്ക് നിന്നെ ഒന്ന് കാണണം.
സിദ്ധു നു വ്യക്‌തം ആയിരുന്നു മനോജ് നു എന്താണ് സംസാരിക്കാൻ ഉള്ളത് എന്ന്. അവനു കുറച്ചു മുൻപ് വന്ന കാൾ ആയിരുന്നു അതിൻ്റെ ഉറവിടം. പക്ഷെ സിദ്ധു ൻ്റെ മനസ്സിൽ അപ്പോളും അലൻ എവിടെ പോയി എന്ന് ആയിരുന്നു? നിമ്മി യുടെ കൈയിൽ നിന്നും വാങ്ങിച്ചു കെട്ടി, അവസാനം റസ്റ്റ് എടുക്കാൻ പോയവൻ ഇപ്പോൾ പുറത്തു പോയത് എങ്ങോട്ടു?
സിദ്ധു: മനോജ്… ഞാൻ ഇപ്പൊ കുറച്ചു തിരക്ക് ആണ്. നീ നിൻ്റെ കള്ള കാമുകി യുടെ അടുത്ത് കാണുമല്ലോ? ഞാൻ അങ്ങോട്ടേക്ക് വരാം കുറച്ചു കഴിഞ്ഞു.
മനോജ്: വരുവോ നീ അവിടെ?
സിദ്ധു: വരാം. ഇപ്പൊ എനിക്ക് ഒരു ചെറിയ പണി ഉണ്ട്.
മനോജ്: മറക്കാതെ വരണം നീ.
സിദ്ധു: ഹാ വരാം.
സിദ്ധു ഉടനെ തന്നെ അവൻ ആദ്യം സംസാരിച്ചു കൊണ്ടിരുന്ന ആളെ തിരിച്ചു വിളിച്ചു കാര്യം പറഞ്ഞു.
എന്നിട്ട് അവൻ നിമ്മിയെ വിളിക്കാൻ തുനിഞ്ഞപ്പോൾ, ജോവിറ്റ യുടെ കാൾ.
സിദ്ധു: യെസ് ജോ.
ജോ: സർ ൻ്റെ ജോലികൾ ഒക്കെ കഴിഞ്ഞോ?
സിദ്ധു മനസ്സിൽ “സർ ഓ? ജോലികളോ?”
സിദ്ധു: (ചിരിച്ചു കൊണ്ട്) പറയു മാഡം…
ജോ: ഒന്ന് വിളിക്കാൻ പോലും തോന്നിയില്ല അല്ലെ, വീട്ടിൽ എത്തിയോ എന്നെങ്കിലും?
സിദ്ധു: അതെന്താ ജോ ക്കു വീട്ടിൽ പോവാൻ അറിയില്ലേ?
ജോ: ഹാ…. ഞാൻ കൊച്ചു കുട്ടിയല്ലല്ലോ അല്ലെ?
സിദ്ധു: ഹ്മ്മ്… ആണോ?
ജോ: കൂടുതൽ എനിക്കിട്ട് ഉണ്ടാക്കല്ലേ…
സിദ്ധു: ആഹാ… അപ്പോൾ നടൻ ഭാഷ ഒക്കെ അറിയാല്ലോ…