3 ദിവസ്തെ ട്രെയിൻ യാത്ര അതെനിക്ക് ഒരു താരത്തിലും വിരസത വന്നിലായിരുന്ന് എന്നത് മറ്റൊരു സത്യം. ഷൊർണൂർ എന്ന
മഞ്ഞ ബോർഡ് കണ്ടപ്പോൾ ഞാൻ അമ്മയുടെ മെസ്സേജ് നോക്കി . റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു ചായ വാങ്ങി കുടിക്കുമ്പോൾ കോളേജ് കുമാരിമാർ എന്നെ നോക്കി സംസാരിക്കുന്നത് ചിരിക്കുന്നതും കണ്ട് ഞാൻ കണ്ടില്ലെന്നു നടിച്ച് ബാഗ് എടുത്ത് ഓട്ടോ ബുക്ക് ചെയ്തു അമ്മ അയച്ചു തന്ന പാലക്കാട്ട് ജില്ലയിലെ ഒരു ഗ്രാമത്തിലേക്കുള്ള ബസ്സിൽ കയറി ഇരുന്നു അതിലും ചീല കുട്ടികളുടെ നോട്ടം കാണുമ്പോൾ എനിക്ക് അവഗണിക്കാൻ തോന്നിയില്ല അപ്പോളാണ് ഞാനും ചിന്തിക്കുന്നത് ഇന്നലെ വരെ ഉള്ളത് പോലെ അല്ല ഇന്ന്. ഇന്നു മുതൽ എല്ലാം എൻ്റെ തീരുമാനം ആണ് എന്ന്. നൈസ് ആയി ഒരു പുഞ്ചിരി പാസാക്കി ഞാൻ അമ്മക്കു മെസ്സേജ് അയച്ചു.
ഞാൻ: അമ്മ പറഞ്ഞ ബസ്സിൽ ഞാൻ കയറി..
അമ്മ : മോനെ നീ ഇനി താമസിക്കാൻ പോവുന്നത് ഒരു ഗ്രാമത്തിൽ ആണ് അവിടെ നിൻ്റെ അമ്മുമ്മ യും നിൻ്റെ ഇളയമ്മ യു മാത്രമേ ഉള്ളൂ. നിൻ്റെ ഇളയമ്മ 21 വർഷത്തിനു ശേഷം എന്നോട് മിണ്ടി ഇന്നലെ.. അവളോട് ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് അവള് കുറച്ചു സ്‌ട്രിക്റ് ആണ് അവിടത്തെ വില്ലേജ് ഓഫീസർ ആണ്.
തെക്കേടത്ത് തറവാട് എന്നാൽ ആ നട്ടിലെ പ്രമാണി മാർ ആണു ഡൽഹി പോലെ എല്ലാ സൗകര്യവും അവിടെ ഉണ്ടായി എന്ന് വരില്ല മോൻ കുറച്ചു അഡ്ജസ്റ് ചെയ്യേണ്ടി വരും
ഞാൻ : വീട്ടിൽ ഇവർ രണ്ടു പേര് മാത്രമേ ഉള്ളും അവരുടെ പേര് എന്താണ്?
അമ്മ: മോൻ്റെ അമ്മമ്മ സുധർമ ദേവീ. തറവാട്ടിലെ കാരണവരുടെ മരണ ശേഷം കൃഷിയും പശുക്കളെയും ഒക്കെ നോക്കി നടത്തുന്നു. ആ ഗ്രാമത്തിലെ അവസാന വാക്കും ഇപ്പോഴത്തെ തെക്കേടത്ത് തറവാടിൻ്റെ അധികാരി. ആള് പാവം ആണ് സ്നേഹനിധി ആയ എൻ്റെ അമ്മ. എന്നെയും നിന്നെയും കാണാൻ പറ്റാത്ത ഒരുപാട് പരിഭവം ഉണ്ട്. നീ വരുന്ന് എന്ന് കേട്ടപ്പോൾ ഒരുപാട് ഹാപ്പി ആണു നിന്നെ കാത്തിരിക്കുകയാണ്.
പിന്നെ ഉള്ളത് നിൻ്റെ ഇളയമ്മ ആള് അൽപം ടെറർ ആണു.കുട്ടിക്കാലത്തെ ഒരു love failer ഒരു ഫെമിനിസ്റ് ലൈൻ ആണു ആള് അവിടത്തെ വില്ലേജ് ഓഫീസർ കൂടി ആണു. കുറച്ചു സൂക്ഷിച്ച് വേണം ആളോട് പെരുമാറാൻ.എന്തും വെട്ടിത്തുറന്നു പറയുന്ന സ്വഭാവമാണ് ആള് പാവം ആണു ഉള്ളിൽ,പക്ഷെ ഗൗരവ മാത്രമേ കാണാൻ പട്ടത്തുള്ളും ആണിൻ്റെ തൻ്റേടം ആണ് അവൾക്ക് പേരു ഊർമിള ദേവി🔥.
എനിക്ക് ഇറങ്ങാൻ ഉള്ള സ്റ്റോപ്പ് ആയി എന്ന് കണ്ടക്ടർ വിളിച്ചുപറഞ്ഞപ്പോൾ ഞാൻ എൻ്റെ് ഹാൻഡ് ബാഗുമായി ഇറങ്ങി എല്ലാ നാടും പൊലെ ചെറിയ ഒരു ചായ പീടിക പിന്നെ ഒരു ഗ്രാമത്തിന് വേണ്ട കുറച്ചു ഷോപ്പ് കൾ അസ്സല് ഗ്രാമ അന്തരീക്ഷം .ഞാൻ ചായ പീടികയിൽ പോയി തെക്കേടത്ത് തറവാട്ടിലേക്കുളള്ള വഴി ചോദിച്ചപ്പോൾ കിട്ടിയത് ഒരു മറുചോദ്യം ആണു?