എൻറെ പെണ്ണ് [Achus]

Posted by

എൻറെ പെണ്ണ്

Ente Pennu | Author : Achus


ഇത് എൻറെ ആദ്യത്തെ ശ്രമമാണ്. തെറ്റുകൾ ഉണ്ടാകും ക്ഷമിക്കണം. ഈ സിറ്റിൽ ഒരുപാട് കഥകൾ വായിച്ചിട്ടുണ്ട് അതിൻറെ ധൈര്യത്തിലാണ് ഈ ശ്രമം. ഇപ്പോൾ തുടങ്ങിയാലോ

അപ്പോൾ ആദ്യം തന്നെ കഥാനായകനെ പറ്റി പറയാം

എൻറെ പേര് ആര്യൻ ഒരു കോട്ടയംകാരനാണ്. എൻറെ അച്ഛൻറെ പേര് ദേവ് അമ്മയുടെ പേര് ലക്ഷ്മി. ഇവരുടെ രണ്ടുപേരുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകനാണ് ഞാൻ. ചേട്ടൻറെ പേര് വിഷ്ണു ഒരു അനിയത്തിയുണ്ട് ആവണി. ബാക്കി വഴിയേ പറയാം

ഞാനിപ്പോൾ നാട്ടിലല്ല ബോംബെയിലാണ്. ഇവിടെ ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു. ബോംബെയിൽ വരാൻ ഒരു സാഹചര്യമുണ്ട്. ഞാൻ നാട്ടിൽ നിന്ന് പോന്നിട്ട് ഇന്ന് 5 വർഷമായി എല്ലാത്തിൽ നിന്നും ഒരു ഒളിച്ചോട്ടം. ഞാൻ നാടുവിട്ട ദിവസത്തെപ്പറ്റി ഇപ്പോഴും മനസ്സിൽ നീറി പുകയുന്നു. എല്ലാവരും എന്നെ ഒറ്റപ്പെടുത്തി മാതാപിതാക്കളും സഹോദരങ്ങൾ കൂട്ടുകാരും ഉൾപ്പെടെ എല്ലാവരും. ഞാനൊരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എല്ലാവരുടെ മുമ്പിൽ ഞാൻ ഒരു തെറ്റുകാരനായി. നാട്ടിൽനിന്ന് അമ്മ വിളിച്ചാൽ മാത്രമേ കോൾ എടുക്കുകയുള്ളൂ. ഞാൻ കമ്പനിയിൽ ആയിരുന്നപ്പോൾ അമ്മ വിളിച്ചത്.

അമ്മ: എടാ മോനെ നീ ഇപ്പോൾ എവിടെയാണ് ജോലിക്ക് കയറിയോ.

ഞാൻ: അമ്മേ കമ്പനിയിൽ വന്നതേയുള്ളൂ. എന്താണ് പതിവില്ലാത്ത സമയത്ത് ഒരു വിളി.

അമ്മ: എടാ ഒരു അർജന്റ് കാര്യം പറയാനാണ്.

ഞാൻ: അമ്മ പറഞ്ഞു കുഴപ്പമില്ലാത്ത തിരക്കില്ല.

അമ്മ: എടാ മോനെ നീ നാട്ടിൽ വരണം. പഴയ കാര്യങ്ങളെല്ലാം മറക്കണം എനിക്ക് നിന്നെ കാണണം.

Leave a Reply

Your email address will not be published. Required fields are marked *