എൻറെ പെണ്ണ് 2
Ente Pennu Part 2 | Author : Achus
[ Previous Part ] [ www.kkstories.com]
എല്ലാവർക്കും നന്ദി എൻറെ കഥ ഇഷ്ടപ്പെട്ടതിനും സപ്പോർട്ട് ചെയ്തതിനും. പരമാവധി അക്ഷരത്തേറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം. കഥ തുടരാം
ഫ്ലാഷ് ബാക്ക്🌀🌀🌀
എടാ അച്ചു എഴുന്നേൽക്കടാ ഇന്ന് കോളേജിൽ പോകണ്ടേ ഫസ്റ്റ് ഡേ അല്ലേ നീ എണീറ്റില്ലെങ്കിൽ തലയിൽ കൂടെ വെള്ളം കോരി ഒഴിക്കും പറഞ്ഞേക്കാം.
(എന്നെ വീട്ടിൽ വിളിക്കുന്ന പേര് അച്ചു എന്നാണ്)
അമ്മയുടെ സൗണ്ട് കേട്ടാണ് ഞാൻ എണീക്കുന്നത് അമ്മ പറഞ്ഞപ്പോഴാണ് ഞാൻ കോളേജിന്റെ കാര്യം ഓർത്തത് രാത്രി കിടക്കാൻ നേരം നേരത്തെ എണീക്കണമെന്ന് ആലോചിച്ചതാണ്.
അമ്മ പറഞ്ഞത് അനുസരിച്ചേക്കാം ഇല്ലെങ്കിൽ തലയിൽ കൂടെ വെള്ളം കോരി ഒഴിക്കും. അത്രയ്ക്കും സ്നേഹമാണ് ☺️
അച്ചു: അമ്മ എന്നെ നേരത്തെ എണീപ്പിക്കത്തില്ലായിരുന്നോ
അമ്മ: നീ മിണ്ടല്ലേ എത്ര നേരമായി നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്. ഞാന കോളേജിൽ പോകുന്ന നീയല്ലേ നിനക്ക് ബോധം വേണ്ട. ഫസ്റ്റ് ഡേ തന്നെ താമസിച്ച ചെല്ലണോ.
അച്ചു: അത്രയും താമസിച്ചില്ല ഞാൻ ദാ ഒരുങ്ങി അമ്മ ഭക്ഷണം എടുത്തു വെക്ക്.
നിന്റെ കൂട്ടുകാരൻ രാവിലെ തന്നെ വന്നിട്ടുണ്ട്.
അച്ചു: പാക്കരൻ വന്നോ അവൻ നേരത്തെ എഴുന്നേൽക്കുന്ന ശീലം ഇല്ലല്ലോ
അമ്മ: ആ അവനെ പഠിക്കണമെന്ന് ബോധമുണ്ട് നിനക്കതില്ല.
അച്ചു: അമ്മേ അവന്റെ ഉദ്ദേശം അറിയത്തില്ല അവനല്ലേ പഠിക്കുന്നത്. അമ്മ ഭക്ഷണം എടുത്തു വെക്ക് അപ്പത്തന്നെ ഞാൻ വരാം.
അമ്മ: എന്നാൽ വേഗം വാ