ആരതി കല്യാണം 13 [അഭിമന്യു]

Posted by

ആരതി കല്യാണം 13

Aarathi Kallyanam Part 13 | Author : Abhimanyu

[ Previous Part ] [ www.kkstories.com ]


 

സോറി…! എന്നും പറയണതെ എനിക്കിന്നും പറയാനൊള്ളു…! നല്ല തിരക്കായിരുന്നു…! രാവിലെ ആറുമണിക്ക് ഇറങ്ങിയ തിരിച്ച് റൂമിൽ പതിനൊന്നു മണിയൊക്കെ ആവുമ്പഴേ എത്താറുള്ളു…! സൈറ്റിലൊന്നും കേറാൻ സമയംകിട്ടാറില്ല…!

 

എന്തായാലും നിങ്ങള് കഥ വായിക്ക്…!

 

Anyway like and comment ❤️❤️❤️

 

 


 

 

 

 

 

“” സമയം കൊറേയായി, നമ്മക്ക് തിരിച്ച് പോയാലോ…? “” കഥ പറഞ്ഞ് കഥ പറഞ്ഞ് സമയം പോയതറിഞ്ഞില്ല…! ഉച്ചീലുദിച്ചുനിന്നിരുന്ന സൂര്യൻ ഇന്നത്തെ ഡ്യൂട്ടി മതിയാക്കി ഇറങ്ങാറായി…! പക്ഷെ എനിക്ക് തിരിച്ച് ചെല്ലാനൊരു മൂഡില്ലായിരുന്നു…! അതോടെ,

 

“” ഞാനില്ല…! നിങ്ങള് വിട്ടോ…! “” ന്നും പറഞ്ഞ് ഞാൻ ഒഴിഞ്ഞുമാറാൻ നോക്കി…!

 

“” എടാ നീയത് വിട്…! നിന്റമ്മ അപ്പഴത്തെ ദേഷ്യത്തില് തല്ലീതാവും…! “” എന്റെ ഷോൾഡറിൽ പിടിച്ച് സമാധാനിപ്പിക്കാൻ എന്നോണം ശരത്തേട്ടൻ അങ്ങനെ പറഞ്ഞെങ്കിലും എന്റുള്ളിലെ ഈഗോ ഒരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാല്ലായിരുന്നു…!

 

“” ഹ്മ്മ് ദേഷ്യം…! “” ഒന്ന് പുച്ഛിച്ച് ഞാൻ വീണ്ടും തുടർന്നു,

 

“” ഇവടിപ്പോ ദേഷ്യപെടാൻ ഏറ്റവും യോഗ്യൻ ഞാനാ…! അതിന്റെടേല് വേറാർക്കും റോളില്ല…! നിങ്ങള് പോവാൻ നോക്ക്‌…! “” ഉള്ളിലെ ദേഷ്യം പുച്ഛം കൊണ്ട് കവറ് ചെയ്ത് ഞാൻ ശരത്തേട്ടനെ നോക്കാതെ തന്നെ പറഞ്ഞു…!

Leave a Reply

Your email address will not be published. Required fields are marked *